സങ്കീർത്തനങ്ങൾ 79 : 1 (IRVML)
ദൈവമേ, ജനതതികൾ നിന്റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; [QBR] അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും [QBR] യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 79 : 2 (IRVML)
അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും [QBR] നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 79 : 3 (IRVML)
അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു; [QBR] അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല. [QBR]
സങ്കീർത്തനങ്ങൾ 79 : 4 (IRVML)
ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും [QBR] ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 79 : 5 (IRVML)
യഹോവേ, നീ സദാ കോപിക്കുന്നതും [QBR] നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? [QBR]
സങ്കീർത്തനങ്ങൾ 79 : 6 (IRVML)
നിന്നെ അറിയാത്ത ജനതകളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും [QBR] നിന്റെ ക്രോധം പകരണമേ. [QBR]
സങ്കീർത്തനങ്ങൾ 79 : 7 (IRVML)
അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും [QBR] അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ. [QBR]
സങ്കീർത്തനങ്ങൾ 79 : 8 (IRVML)
ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; [QBR] നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; [QBR] ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 79 : 9 (IRVML)
ഞങ്ങളുടെ രക്ഷയായ ദൈവമേ, [QBR] നിന്റെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; [QBR] നിന്റെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്, [QBR] ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെ. [QBR]
സങ്കീർത്തനങ്ങൾ 79 : 10 (IRVML)
“അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നത് എന്തിന്? [QBR] നിന്റെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം [QBR] ഞങ്ങളുടെദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ. [QBR]
സങ്കീർത്തനങ്ങൾ 79 : 11 (IRVML)
ബദ്ധന്മാരുടെ നെടുവീർപ്പ് നിന്റെ മുമ്പാകെ വരുമാറാകട്ടെ; [QBR] മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 79 : 12 (IRVML)
കർത്താവേ, ഞങ്ങളുടെ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദ [QBR] ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 79 : 13 (IRVML)
എന്നാൽ നിന്റെ ജനവും നിന്റെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ [QBR] എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും. [QBR] തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും. [PE]

1 2 3 4 5 6 7 8 9 10 11 12 13

BG:

Opacity:

Color:


Size:


Font: