സങ്കീർത്തനങ്ങൾ 8 : 1 (IRVML)
ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! [QBR] നീ ആകാശത്തിനു മീതെ നിന്റെ തേജസ്സു വച്ചിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 8 : 2 (IRVML)
നിന്റെ വൈരികൾനിമിത്തം, [QBR] ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, [QBR] നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 8 : 3 (IRVML)
നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും [QBR] നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, [QBR]
സങ്കീർത്തനങ്ങൾ 8 : 4 (IRVML)
മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? [QBR] മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? [QBR]
സങ്കീർത്തനങ്ങൾ 8 : 5 (IRVML)
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, [QBR] തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 8 : 6 (IRVML)
നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, [QBR] സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു; [QBR]
സങ്കീർത്തനങ്ങൾ 8 : 7 (IRVML)
ആടുകളെയും കാളകളെയും [QBR] കാട്ടിലെ മൃഗങ്ങളെയും [QBR]
സങ്കീർത്തനങ്ങൾ 8 : 8 (IRVML)
ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും [QBR] സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ. [QBR]
സങ്കീർത്തനങ്ങൾ 8 : 9 (IRVML)
ഞങ്ങളുടെ കർത്താവായ യഹോവേ, [QBR] നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! [PE]

1 2 3 4 5 6 7 8 9

BG:

Opacity:

Color:


Size:


Font: