സങ്കീർത്തനങ്ങൾ 8 : 1 (IRVML)
ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിനു മീതെ നിന്റെ തേജസ്സു വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 8 : 2 (IRVML)
നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 8 : 3 (IRVML)
നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
സങ്കീർത്തനങ്ങൾ 8 : 4 (IRVML)
മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?
സങ്കീർത്തനങ്ങൾ 8 : 5 (IRVML)
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 8 : 6 (IRVML)
നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു;
സങ്കീർത്തനങ്ങൾ 8 : 7 (IRVML)
ആടുകളെയും കാളകളെയും കാട്ടിലെ മൃഗങ്ങളെയും
സങ്കീർത്തനങ്ങൾ 8 : 8 (IRVML)
ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.
സങ്കീർത്തനങ്ങൾ 8 : 9 (IRVML)
ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
❮
❯