സങ്കീർത്തനങ്ങൾ 82 : 1 (IRVML)
ദൈവം ദേവസഭയിൽ നില്ക്കുന്നു; [QBR] അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 82 : 2 (IRVML)
നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും [QBR] ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ.
സങ്കീർത്തനങ്ങൾ 82 : 3 (IRVML)
എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; [QBR] പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ. [QBR]
സങ്കീർത്തനങ്ങൾ 82 : 4 (IRVML)
എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; [QBR] ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ. [QBR]
സങ്കീർത്തനങ്ങൾ 82 : 5 (IRVML)
അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; [QBR] ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 82 : 6 (IRVML)
“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും [QBR] “നിങ്ങൾ എല്ലാവരും അത്യുന്നതന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു. [QBR]
സങ്കീർത്തനങ്ങൾ 82 : 7 (IRVML)
എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; [QBR] പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ ഹതരാകും. [QBR]
സങ്കീർത്തനങ്ങൾ 82 : 8 (IRVML)
ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ; [QBR] നീ സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ. [PE]

1 2 3 4 5 6 7 8

BG:

Opacity:

Color:


Size:


Font: