സങ്കീർത്തനങ്ങൾ 83 : 1 (IRVML)
ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
സങ്കീർത്തനങ്ങൾ 83 : 2 (IRVML)
ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ വെറുക്കുന്നവർ തല ഉയർത്തുന്നു.
സങ്കീർത്തനങ്ങൾ 83 : 3 (IRVML)
അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും നിനക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 83 : 4 (IRVML)
“വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു.
സങ്കീർത്തനങ്ങൾ 83 : 5 (IRVML)
അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യം ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 83 : 6 (IRVML)
ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും,
സങ്കീർത്തനങ്ങൾ 83 : 7 (IRVML)
ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
സങ്കീർത്തനങ്ങൾ 83 : 8 (IRVML)
അശ്ശൂരും അവരോട് യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 83 : 9 (IRVML)
മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ; കീശോൻതോട്ടിനരികിൽ വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.
സങ്കീർത്തനങ്ങൾ 83 : 10 (IRVML)
അവർ എൻദോരിൽവച്ച് നശിച്ചുപോയി; അവർ നിലത്തിന് വളമായിത്തീർന്നു.
സങ്കീർത്തനങ്ങൾ 83 : 11 (IRVML)
അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നിവരെപ്പോലെയും ആക്കണമേ.
സങ്കീർത്തനങ്ങൾ 83 : 12 (IRVML)
“നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്ന് അവർ പറഞ്ഞുവല്ലോ.
സങ്കീർത്തനങ്ങൾ 83 : 13 (IRVML)
എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കണമേ.
സങ്കീർത്തനങ്ങൾ 83 : 14 (IRVML)
വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
സങ്കീർത്തനങ്ങൾ 83 : 15 (IRVML)
നിന്റെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 83 : 16 (IRVML)
യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കണമേ.
സങ്കീർത്തനങ്ങൾ 83 : 17 (IRVML)
അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 83 : 18 (IRVML)
അങ്ങനെ അവർ യഹോവ എന്ന് നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്ന് അറിയും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18