സങ്കീർത്തനങ്ങൾ 85 : 1 (IRVML)
യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 85 : 2 (IRVML)
നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു. QSS സേലാ.SE
സങ്കീർത്തനങ്ങൾ 85 : 3 (IRVML)
നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 85 : 4 (IRVML)
ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ.
സങ്കീർത്തനങ്ങൾ 85 : 5 (IRVML)
നീ സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം നിലനില്ക്കുമോ?
സങ്കീർത്തനങ്ങൾ 85 : 6 (IRVML)
നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന് നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?
സങ്കീർത്തനങ്ങൾ 85 : 7 (IRVML)
യഹോവേ,ഞങ്ങളോട് ദയ കാണിക്കണമേ; നിന്റെ രക്ഷ ഞങ്ങൾക്ക് നല്കണമേ.
സങ്കീർത്തനങ്ങൾ 85 : 8 (IRVML)
യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; അവൻ തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും.അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 85 : 9 (IRVML)
തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.
സങ്കീർത്തനങ്ങൾ 85 : 10 (IRVML)
ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 85 : 11 (IRVML)
വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു.
സങ്കീർത്തനങ്ങൾ 85 : 12 (IRVML)
യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 85 : 13 (IRVML)
നീതി അവന് മുമ്പായി നടക്കുകയും അവന്റെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13