സങ്കീർത്തനങ്ങൾ 86 : 1 (IRVML)
യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; [QBR] ഞാൻ എളിയവനും ദരിദ്രനും ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 86 : 2 (IRVML)
എന്റെ പ്രാണനെ കാക്കണമേ; [QBR] ഞാൻ നിന്റെ ഭക്തനാകുന്നുവല്ലോ; [QBR] എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 86 : 3 (IRVML)
കർത്താവേ, എന്നോട് കൃപയുണ്ടാണമേ; [QBR] ഇടവിടാതെ ഞാൻ നിന്നോട് നിലവിളിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 86 : 4 (IRVML)
അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ; [QBR] യഹോവേ, നിങ്കലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു. [QBR]
സങ്കീർത്തനങ്ങൾ 86 : 5 (IRVML)
കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും [QBR] നിന്നോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 86 : 6 (IRVML)
യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ; [QBR] എന്റെ യാചനകൾ ശ്രദ്ധിക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 86 : 7 (IRVML)
നീ എനിക്ക് ഉത്തരമരുളുകയാൽ [QBR] എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 86 : 8 (IRVML)
കർത്താവേ, ദേവന്മാരിൽ നിനക്ക് തുല്യനായി ആരുമില്ല. [QBR] നിന്റെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല. [QBR]
സങ്കീർത്തനങ്ങൾ 86 : 9 (IRVML)
കർത്താവേ, നീ ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; [QBR] അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും. [QBR]
സങ്കീർത്തനങ്ങൾ 86 : 10 (IRVML)
നീ വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?; [QBR] നീ മാത്രം ദൈവമാകുന്നു. [QBR]
സങ്കീർത്തനങ്ങൾ 86 : 11 (IRVML)
യഹോവേ, നിന്റെ വഴി എന്നെ പഠിപ്പിക്കണമെ; [QBR] എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; [QBR] നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 86 : 12 (IRVML)
എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; [QBR] നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. [QBR]
സങ്കീർത്തനങ്ങൾ 86 : 13 (IRVML)
എന്നോടുള്ള നിന്റെ ദയ വലിയതാണല്ലോ; [QBR] നീ എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 86 : 14 (IRVML)
ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. [QBR] നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. [QBR] അവർ നിന്നെ ശ്രദ്ധിക്കുന്നതുമില്ല. [QBR]
സങ്കീർത്തനങ്ങൾ 86 : 15 (IRVML)
കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; [QBR] ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ. [QBR]
സങ്കീർത്തനങ്ങൾ 86 : 16 (IRVML)
എന്നിലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകണമേ; [QBR] നിന്റെ ദാസന് നിന്റെ ശക്തി തന്ന്, [QBR] നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 86 : 17 (IRVML)
എന്നെവെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന് [QBR] നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ; [QBR] യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. [PE]
❮
❯