സങ്കീർത്തനങ്ങൾ 89 : 1 (IRVML)
യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; [QBR] തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 2 (IRVML)
“ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു; [QBR] നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 3 (IRVML)
എന്റെ വൃതനോട് ഞാൻ ഒരു നിയമവും [QBR] എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 4 (IRVML)
“നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; [QBR] നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ.
സങ്കീർത്തനങ്ങൾ 89 : 5 (IRVML)
യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും [QBR] വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 6 (IRVML)
സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? [QBR] ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? [QBR]
സങ്കീർത്തനങ്ങൾ 89 : 7 (IRVML)
ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും [QBR] അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 8 (IRVML)
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരാണുള്ളത്? [QBR] യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 9 (IRVML)
നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; [QBR] അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 10 (IRVML)
നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; [QBR] നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. [QBR]
സങ്കീർത്തനങ്ങൾ 89 : 11 (IRVML)
ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; [QBR] ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 12 (IRVML)
ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; [QBR] താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; [QBR]
സങ്കീർത്തനങ്ങൾ 89 : 13 (IRVML)
നിന്റെ ഭുജം വീര്യമുള്ളത്; [QBR] നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 14 (IRVML)
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; [QBR] ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 15 (IRVML)
ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; [QBR] യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 16 (IRVML)
അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; [QBR] നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 17 (IRVML)
നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; [QBR] നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 18 (IRVML)
നമ്മുടെ പരിച യഹോവയ്ക്കുള്ളതും [QBR] നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 19 (IRVML)
അന്ന് നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്; [QBR] “ഞാൻ വീരനായ ഒരുത്തന് സഹായം നല്കുകയും [QBR] ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു. [QBR]
സങ്കീർത്തനങ്ങൾ 89 : 20 (IRVML)
ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; [QBR] എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു. [QBR]
സങ്കീർത്തനങ്ങൾ 89 : 21 (IRVML)
എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; [QBR] എന്റെ ഭുജം അവനെ ബലപ്പെടുത്തും. [QBR]
സങ്കീർത്തനങ്ങൾ 89 : 22 (IRVML)
ശത്രു അവനെ തോല്പിക്കുകയില്ല; [QBR] വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല. [QBR]
സങ്കീർത്തനങ്ങൾ 89 : 23 (IRVML)
ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; [QBR] അവനെ വെറുക്കുന്നവരെ സംഹരിക്കും, [QBR]
സങ്കീർത്തനങ്ങൾ 89 : 24 (IRVML)
എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും; [QBR] എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 25 (IRVML)
അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും [QBR] അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 26 (IRVML)
അവൻ എന്നോട്: ‘നീ എന്റെ പിതാവ്, എന്റെ ദൈവം, [QBR] എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും. [QBR]
സങ്കീർത്തനങ്ങൾ 89 : 27 (IRVML)
ഞാൻ അവനെ ആദ്യജാതനും [QBR] ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 28 (IRVML)
ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; [QBR] എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 29 (IRVML)
ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും [QBR] അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. [QBR]
സങ്കീർത്തനങ്ങൾ 89 : 30 (IRVML)
അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും [QBR] എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും [QBR]
സങ്കീർത്തനങ്ങൾ 89 : 31 (IRVML)
എന്റെ ചട്ടങ്ങൾ ലംഘിക്കുകയും [QBR] എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ [QBR]
സങ്കീർത്തനങ്ങൾ 89 : 32 (IRVML)
ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും [QBR] അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 33 (IRVML)
എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; [QBR] എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല. [QBR]
സങ്കീർത്തനങ്ങൾ 89 : 34 (IRVML)
ഞാൻ എന്റെ നിയമം ലംഘിക്കുകയോ [QBR] എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല. [QBR]
സങ്കീർത്തനങ്ങൾ 89 : 35 (IRVML)
ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; [QBR] ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല. [QBR]
സങ്കീർത്തനങ്ങൾ 89 : 36 (IRVML)
അവന്റെ സന്തതി ശാശ്വതമായും [QBR] അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. [QBR]
സങ്കീർത്തനങ്ങൾ 89 : 37 (IRVML)
അതു ചന്ദ്രനെപ്പോലെയും [QBR] ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും [QBR] എന്നേക്കും സ്ഥിരമായിരിക്കും.” സേലാ.
സങ്കീർത്തനങ്ങൾ 89 : 38 (IRVML)
എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളയുകയും നിന്റെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു. [QBR]
സങ്കീർത്തനങ്ങൾ 89 : 39 (IRVML)
നിന്റെ ദാസനോടുള്ള നിയമത്തെ നീ തള്ളിക്കളഞ്ഞു; [QBR] അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 40 (IRVML)
നീ അവന്റെ വേലി എല്ലാം പൊളിച്ചു; [QBR] അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. [QBR]
സങ്കീർത്തനങ്ങൾ 89 : 41 (IRVML)
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; [QBR] തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 42 (IRVML)
നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി; [QBR] അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. [QBR]
സങ്കീർത്തനങ്ങൾ 89 : 43 (IRVML)
അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി; [QBR] യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല. [QBR]
സങ്കീർത്തനങ്ങൾ 89 : 44 (IRVML)
അവന്റെ തേജസ്സ് നീ ഇല്ലാതെയാക്കി; [QBR] അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു. [QBR]
സങ്കീർത്തനങ്ങൾ 89 : 45 (IRVML)
അവന്റെ യൗവനത്തെ നീ ചുരുക്കി; [QBR] നീ അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ.
സങ്കീർത്തനങ്ങൾ 89 : 46 (IRVML)
യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും [QBR] നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? [QBR]
സങ്കീർത്തനങ്ങൾ 89 : 47 (IRVML)
എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; [QBR] എന്തു വ്യർത്ഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? [QBR]
സങ്കീർത്തനങ്ങൾ 89 : 48 (IRVML)
ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? [QBR] തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ.
സങ്കീർത്തനങ്ങൾ 89 : 49 (IRVML)
കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോട് [QBR] സത്യംചെയ്ത നിന്റെ പുരാതനകൃപകൾ എവിടെ? [QBR]
സങ്കീർത്തനങ്ങൾ 89 : 50 (IRVML)
കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ; [QBR] എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ. [QBR]
സങ്കീർത്തനങ്ങൾ 89 : 51 (IRVML)
യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; [QBR] അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 89 : 52 (IRVML)
യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52

BG:

Opacity:

Color:


Size:


Font: