സങ്കീർത്തനങ്ങൾ 92 : 1 (IRVML)
യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും [QBR] അത്യുന്നതനായ യഹോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും [QBR]
സങ്കീർത്തനങ്ങൾ 92 : 2 (IRVML)
പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും [QBR] ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും [QBR]
സങ്കീർത്തനങ്ങൾ 92 : 3 (IRVML)
രാവിലെ നിന്റെ ദയയും [QBR] രാത്രിയിൽ നിന്റെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്. [QBR]
സങ്കീർത്തനങ്ങൾ 92 : 4 (IRVML)
യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; [QBR] ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 92 : 5 (IRVML)
യഹോവേ, നിന്റെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! [QBR] നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ. [QBR]
സങ്കീർത്തനങ്ങൾ 92 : 6 (IRVML)
ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല; [QBR] മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല. [QBR]
സങ്കീർത്തനങ്ങൾ 92 : 7 (IRVML)
ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും [QBR] നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും [QBR] എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു. [QBR]
സങ്കീർത്തനങ്ങൾ 92 : 8 (IRVML)
യഹോവേ, നീ എന്നേക്കും അത്യുന്നതനാകുന്നു. [QBR]
സങ്കീർത്തനങ്ങൾ 92 : 9 (IRVML)
യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; [QBR] നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും. [QBR]
സങ്കീർത്തനങ്ങൾ 92 : 10 (IRVML)
എങ്കിലും എന്റെ കൊമ്പ് നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തുന്നു; [QBR] പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 92 : 11 (IRVML)
എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; [QBR] എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു. [QBR]
സങ്കീർത്തനങ്ങൾ 92 : 12 (IRVML)
നീതിമാൻമാർ പനപോലെ തഴയ്ക്കും; [QBR] ലെബാനോനിലെ ദേവദാരുപോലെ വളരും. [QBR]
സങ്കീർത്തനങ്ങൾ 92 : 13 (IRVML)
യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ [QBR] നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും. [QBR]
സങ്കീർത്തനങ്ങൾ 92 : 14 (IRVML)
വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; [QBR] അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. [QBR]
സങ്കീർത്തനങ്ങൾ 92 : 15 (IRVML)
യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്ന് കാണിക്കേണ്ടതിനു തന്നെ. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15

BG:

Opacity:

Color:


Size:


Font: