സങ്കീർത്തനങ്ങൾ 93 : 1 (IRVML)
യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.
സങ്കീർത്തനങ്ങൾ 93 : 2 (IRVML)
നിന്റെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; നീ അനാദിയായുള്ളവൻ തന്നെ.
സങ്കീർത്തനങ്ങൾ 93 : 3 (IRVML)
യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.
സങ്കീർത്തനങ്ങൾ 93 : 4 (IRVML)
സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
സങ്കീർത്തനങ്ങൾ 93 : 5 (IRVML)
നിന്റെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.

1 2 3 4 5