സങ്കീർത്തനങ്ങൾ 94 : 1 (IRVML)
പ്രതികാരത്തിന്റെ ദൈവമായ യഹോവേ, [QBR] പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, പ്രകാശിക്കണമേ. [QBR]
സങ്കീർത്തനങ്ങൾ 94 : 2 (IRVML)
ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കണമേ; [QBR] ഡംഭികൾക്ക് നീ പ്രതികാരം ചെയ്യണമേ. [QBR]
സങ്കീർത്തനങ്ങൾ 94 : 3 (IRVML)
യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, [QBR] ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും? [QBR]
സങ്കീർത്തനങ്ങൾ 94 : 4 (IRVML)
അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; [QBR] നീതികേട് പ്രവർത്തിക്കുന്ന ഏവരും വൻപ് പറയുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 5 (IRVML)
യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; [QBR] നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 6 (IRVML)
അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; [QBR] അനാഥരെ അവർ ഹിംസിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 7 (IRVML)
“യഹോവ കാണുകയില്ല; [QBR] യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്ന് അവർ പറയുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 8 (IRVML)
ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ; [QBR] ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും? [QBR]
സങ്കീർത്തനങ്ങൾ 94 : 9 (IRVML)
ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ? [QBR] കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ? [QBR]
സങ്കീർത്തനങ്ങൾ 94 : 10 (IRVML)
ജനതതികളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ? [QBR] അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ? [QBR]
സങ്കീർത്തനങ്ങൾ 94 : 11 (IRVML)
മനുഷ്യരുടെ വിചാരങ്ങൾ മായ എന്ന് യഹോവ അറിയുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 12 (IRVML)
യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം [QBR] അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിന് [QBR]
സങ്കീർത്തനങ്ങൾ 94 : 13 (IRVML)
നീ ശിക്ഷിക്കുകയും നിന്റെ ന്യായപ്രമാണം [QBR] ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. [QBR]
സങ്കീർത്തനങ്ങൾ 94 : 14 (IRVML)
യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; [QBR] തന്റെ അവകാശത്തെ കൈവിടുകയുമില്ല. [QBR]
സങ്കീർത്തനങ്ങൾ 94 : 15 (IRVML)
നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും; [QBR] പരമാർത്ഥഹൃദയമുള്ളവരെല്ലാം അതിനോട് യോജിക്കും. [QBR]
സങ്കീർത്തനങ്ങൾ 94 : 16 (IRVML)
ദുഷ്കർമ്മികൾക്കെതിരെ ആര് എനിക്കു വേണ്ടി എഴുന്നേല്ക്കും? [QBR] നീതികേട് പ്രവർത്തിക്കുന്നവരോട് ആര് എനിക്കു വേണ്ടി എതിർത്തുനില്ക്കും? [QBR]
സങ്കീർത്തനങ്ങൾ 94 : 17 (IRVML)
യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ [QBR] എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 18 (IRVML)
“എന്റെ കാൽ വഴുതുന്നു” എന്ന് ഞാൻ പറഞ്ഞപ്പോൾ [QBR] യഹോവേ, നിന്റെ ദയ എന്നെ താങ്ങി. [QBR]
സങ്കീർത്തനങ്ങൾ 94 : 19 (IRVML)
എന്റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ [QBR] നിന്നിൽ നിന്നുള്ള ആശ്വാസം എന്റെ പ്രാണനെ തണുപ്പിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 20 (IRVML)
നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന [QBR] ദുഷ്ടസിംഹാസനത്തിന് നിന്നോട് സഖ്യം ഉണ്ടാകുമോ? [QBR]
സങ്കീർത്തനങ്ങൾ 94 : 21 (IRVML)
നീതിമാന്റെ പ്രാണന് വിരോധമായി അവർ കൂട്ടംകൂടുന്നു; [QBR] നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 22 (IRVML)
എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും [QBR] എന്റെ ശരണശൈലവും എന്റെ ദൈവവും ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 94 : 23 (IRVML)
അവൻ അവരുടെ നീതികേടു കൊണ്ട് തന്നെ അവരുടെമേൽ ശിക്ഷവരുത്തും; [QBR] അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും; [QBR] നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും. [PE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

BG:

Opacity:

Color:


Size:


Font: