സങ്കീർത്തനങ്ങൾ 97 : 1 (IRVML)
യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ദ്വീപസമൂഹവും സന്തോഷിക്കട്ടെ.
സങ്കീർത്തനങ്ങൾ 97 : 2 (IRVML)
മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
സങ്കീർത്തനങ്ങൾ 97 : 3 (IRVML)
തീ അവന് മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 97 : 4 (IRVML)
അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അത് കണ്ട് വിറയ്ക്കുന്നു.
സങ്കീർത്തനങ്ങൾ 97 : 5 (IRVML)
യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
സങ്കീർത്തനങ്ങൾ 97 : 6 (IRVML)
ആകാശം അവന്റെ നീതി പ്രസിദ്ധമാക്കുന്നു; സകലജനതകളും അവന്റെ മഹത്വം കാണുന്നു.
സങ്കീർത്തനങ്ങൾ 97 : 7 (IRVML)
വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; സകലദേവന്മാരുമേ, അവനെ നമസ്കരിക്കുവിൻ.
സങ്കീർത്തനങ്ങൾ 97 : 8 (IRVML)
സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 97 : 9 (IRVML)
യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
സങ്കീർത്തനങ്ങൾ 97 : 10 (IRVML)
യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
സങ്കീർത്തനങ്ങൾ 97 : 11 (IRVML)
നീതിമാന് പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.
സങ്കീർത്തനങ്ങൾ 97 : 12 (IRVML)
നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.

1 2 3 4 5 6 7 8 9 10 11 12