സങ്കീർത്തനങ്ങൾ 99 : 1 (IRVML)
യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ; [QBR] അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. [QBR]
സങ്കീർത്തനങ്ങൾ 99 : 2 (IRVML)
യഹോവ സീയോനിൽ വലിയവനും [QBR] സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 99 : 3 (IRVML)
“അവൻ പരിശുദ്ധൻ” എന്നിങ്ങനെ [QBR] അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ. [QBR]
സങ്കീർത്തനങ്ങൾ 99 : 4 (IRVML)
ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു [QBR] നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; [QBR] നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു. [QBR]
സങ്കീർത്തനങ്ങൾ 99 : 5 (IRVML)
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; [QBR] അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; [QBR] അവൻ പരിശുദ്ധൻ ആകുന്നു. [QBR]
സങ്കീർത്തനങ്ങൾ 99 : 6 (IRVML)
മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു, [QBR] അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. [QBR] ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി. [QBR]
സങ്കീർത്തനങ്ങൾ 99 : 7 (IRVML)
മേഘസ്തംഭത്തിൽ നിന്ന് അവൻ അവരോട് സംസാരിച്ചു; [QBR] അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു. [QBR]
സങ്കീർത്തനങ്ങൾ 99 : 8 (IRVML)
ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; [QBR] നീ അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു. [QBR]
സങ്കീർത്തനങ്ങൾ 99 : 9 (IRVML)
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; [QBR] അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; [QBR] നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?. [PE]

1 2 3 4 5 6 7 8 9

BG:

Opacity:

Color:


Size:


Font: