വെളിപ്പാടു 7 : 1 (IRVML)
ഇതിനുശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും നാല് ദൂതന്മാർ ഭൂമിയിലെ നാല് കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാല് ദിക്കിലും നില്ക്കുന്നതു ഞാൻ കണ്ട്.
വെളിപ്പാടു 7 : 2 (IRVML)
ജീവനുള്ള ദൈവത്തിന്റെ മുദ്രയുണ്ടായിരുന്ന മറ്റൊരു ദൂതൻ, കിഴക്കുനിന്ന് മുകളിലേക്കു വരുന്നത് ഞാൻ കണ്ട്. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അനുവാദം കൊടുക്കപ്പെട്ട നാല് ദൂതന്മാരോട്:
വെളിപ്പാടു 7 : 3 (IRVML)
നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റികളിൽ ഞങ്ങൾ ഒരു മുദ്രയിട്ട് തീരുവോളം ഭൂമിക്കോ, സമൂദ്രത്തിനോ, വൃക്ഷങ്ങൾക്കോ കേടുവരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
വെളിപ്പാടു 7 : 4 (IRVML)
മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ട്; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ 144, 0
വെളിപ്പാടു 7 : 5 (IRVML)
യെഹൂദാഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരം; രൂബേൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; ഗാദ്ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം.
വെളിപ്പാടു 7 : 6 (IRVML)
ആശേർഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; നഫ്താലിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; മനശ്ശെഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം.
വെളിപ്പാടു 7 : 7 (IRVML)
ശിമെയോൻ ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; ലേവിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യിസ്സാഖാർ ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
വെളിപ്പാടു 7 : 8 (IRVML)
സെബൂലൂൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യോസഫ്ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; ബെന്യാമിൻ ഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരവും ആയിരുന്നു.
വെളിപ്പാടു 7 : 9 (IRVML)
9 ഈ സംഭവങ്ങൾക്കുശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന് സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്ന, ആർക്കും എണ്ണിത്തീർക്കുവാൻ കഴിയാത്ത വെള്ള നിലയങ്കി ധരിച്ചും കൈകളിൽ കുരുത്തോലകൾ പിടിച്ചും ഉള്ള ഒരു മഹാപുരുഷാരത്തെ കണ്ട്. അവർ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
വെളിപ്പാടു 7 : 10 (IRVML)
“രക്ഷ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്.”
വെളിപ്പാടു 7 : 11 (IRVML)
സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാല് ജീവികളുടെയും ചുറ്റും നിന്നു, അവർ സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു ദൈവത്തെ ആരാധിച്ചും കൊണ്ട് പറഞ്ഞത്: “ആമേൻ; ”
വെളിപ്പാടു 7 : 12 (IRVML)
നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ.
വെളിപ്പാടു 7 : 13 (IRVML)
അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
വെളിപ്പാടു 7 : 14 (IRVML)
യജമാനന് അറിയാമല്ലോ എന്നു ഞാൻ പറഞ്ഞതിന് അവൻ എന്നോട് പറഞ്ഞത്: ഇവർ മഹാകഷ്ടത്തിൽനിന്ന് വന്നവർ; അവർ കുഞ്ഞാടിന്റെ രക്തത്തിൽ[* കുഞ്ഞാടിന്റെ രക്തം-ക്രിസ്തുവിന്‍റെ പാപപരിഹാരയാഗം ] അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
വെളിപ്പാടു 7 : 15 (IRVML)
അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിലിരുന്ന് അവന്റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരോട് കൂടെ വസിക്കും.
വെളിപ്പാടു 7 : 16 (IRVML)
ഇനി അവർക്ക് വിശക്കയില്ല ദാഹിക്കയും ഇല്ല; സൂര്യവെളിച്ചവും മറ്റ് ചൂടും അവരെ ബാധിക്കുകയില്ല.
വെളിപ്പാടു 7 : 17 (IRVML)
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ പോറ്റുകയും അവരെ ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയുകയും ചെയ്യും.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17