ഉത്തമ ഗീതം 1 : 1 (IRVML)
ഉത്തമ ഗീതം 1 : 2 (IRVML)
[PS]ശലോമോന്റെ ഉത്തമഗീതം. [PE][PS]അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; [PE][QS]നിന്റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്. [QE]
ഉത്തമ ഗീതം 1 : 3 (IRVML)
[QS]നിന്റെ തൈലം സുഗന്ധം പരത്തുന്നു; [QE][QS]നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; [QE][QS]അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു. [QE]
ഉത്തമ ഗീതം 1 : 4 (IRVML)
[QS]നിന്റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക; [QE][QS]രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു; [QE][QS]ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; [QE][QS]നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും; [QE][QS]നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ. [QE]
ഉത്തമ ഗീതം 1 : 5 (IRVML)
[QS]യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും [QE][QS]കേദാര്യകൂടാരങ്ങളെപ്പോലെയും [QE][QS]ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. [QE]
ഉത്തമ ഗീതം 1 : 6 (IRVML)
[QS]എനിക്ക് ഇരുൾനിറം ആയതിനാലും, [QE][QS]ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്. [QE][QS]എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിച്ചു, [QE][QS]എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി; [QE][QS]എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടുമില്ല. [QE]
ഉത്തമ ഗീതം 1 : 7 (IRVML)
[QS]എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരുക: [QE][QS]നീ ആടുകളെ മേയിക്കുന്നത് എവിടെ? [QE][QS]ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ? [QE][QS]നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ [QE][QS]ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്? [QE]
ഉത്തമ ഗീതം 1 : 8 (IRVML)
[QS]സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ [QE][QS]ആടുകളുടെ കാൽചുവട് പിന്തുടർന്ന് [QE][QS]ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ നിന്റെ കുഞ്ഞാടുകളെ മേയിക്കുക. [QE]
ഉത്തമ ഗീതം 1 : 9 (IRVML)
[QS]എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന് കെട്ടുന്ന [QE][QS]പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു. [QE]
ഉത്തമ ഗീതം 1 : 10 (IRVML)
[QS]നിന്റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും [QE][QS]നിന്റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു. [QE]
ഉത്തമ ഗീതം 1 : 11 (IRVML)
[QS]ഞങ്ങൾ നിനക്ക് വെള്ളിമണികളോടു കൂടിയ [QE][QS]സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം. [QE]
ഉത്തമ ഗീതം 1 : 12 (IRVML)
[QS]രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ [QE][QS]എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. [QE]
ഉത്തമ ഗീതം 1 : 13 (IRVML)
[QS]എന്റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ [QE][QS]കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു. [QE]
ഉത്തമ ഗീതം 1 : 14 (IRVML)
[QS]എന്റെ പ്രിയൻ എനിക്ക് ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ [QE][QS]മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു. [QE]
ഉത്തമ ഗീതം 1 : 15 (IRVML)
[QS]എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; [QE][QS]നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു. [QE]
ഉത്തമ ഗീതം 1 : 16 (IRVML)
[QS]എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; [QE][QS]നമ്മുടെ കിടക്കയും പച്ചയാകുന്നു. [QE]
ഉത്തമ ഗീതം 1 : 17 (IRVML)
[QS]നമ്മുടെ വീടിന്റെ ഉത്തരം ദേവദാരുവും [QE][QS]കഴുക്കോൽ സരളവൃക്ഷവും ആകുന്നു. [QE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17

BG:

Opacity:

Color:


Size:


Font: