ഉത്തമ ഗീതം 2 : 1 (IRVML)
[PS]ഞാൻ ശാരോനിലെ പനിനീർപുഷ്പവും [PE][QS]താഴ്വരകളിലെ താമരപ്പൂവും ആകുന്നു. [QE]
ഉത്തമ ഗീതം 2 : 2 (IRVML)
[QS]മുള്ളുകളുടെ ഇടയിൽ താമരപോലെ [QE][QS]കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. [QE]
ഉത്തമ ഗീതം 2 : 3 (IRVML)
[QS]കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ [QE][QS]യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; [QE][QS]അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; [QE][QS]അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു. [QE]
ഉത്തമ ഗീതം 2 : 4 (IRVML)
[QS]അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; [QE][QS]എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. [QE]
ഉത്തമ ഗീതം 2 : 5 (IRVML)
[QS]ഞാൻ പ്രേമവിവശയായിരിക്കുകയാൽ [QE][QS]മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; [QE][QS]നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ. [QE]
ഉത്തമ ഗീതം 2 : 6 (IRVML)
[QS]അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ; [QE][QS]അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ. [QE]
ഉത്തമ ഗീതം 2 : 7 (IRVML)
[QS]യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, [QE][QS]പ്രേമത്തിന് ഇഷ്ടമാകുവോളം [QE][QS]അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്. [QE]
ഉത്തമ ഗീതം 2 : 8 (IRVML)
[QS]അതാ, എന്റെ പ്രിയന്റെ സ്വരം! [QE][QS]അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു. [QE]
ഉത്തമ ഗീതം 2 : 9 (IRVML)
[QS]എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; [QE][QS]ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; [QE][QS]അവൻ കിളിവാതിലിലൂടെ നോക്കുന്നു; [QE][QS]അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു. [QE]
ഉത്തമ ഗീതം 2 : 10 (IRVML)
[QS]എന്റെ പ്രിയൻ എന്നോട് പറഞ്ഞത്: [QE][QS]“എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. [QE]
ഉത്തമ ഗീതം 2 : 11 (IRVML)
[QS]ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. [QE]
ഉത്തമ ഗീതം 2 : 12 (IRVML)
[QS]പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; [QE][QS]വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; [QE][QS]കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. [QE]
ഉത്തമ ഗീതം 2 : 13 (IRVML)
[QS]അത്തിക്കായ്കൾ പഴുക്കുന്നു; [QE][QS]മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; [QE][QS]എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. [QE]
ഉത്തമ ഗീതം 2 : 14 (IRVML)
[QS]പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, [QE][QS]ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; [QE][QS]നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; [QE][QS]നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. [QE]
ഉത്തമ ഗീതം 2 : 15 (IRVML)
[QS]ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ [QE][QS]മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, [QE][QS]ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ. [QE]
ഉത്തമ ഗീതം 2 : 16 (IRVML)
[QS]എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; [QE][QS]അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. [QE]
ഉത്തമ ഗീതം 2 : 17 (IRVML)
[QS]വെയിലാറി, നിഴൽ കാണാതെയാകുവോളം, [QE][QS]എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ [QE][QS]ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക. [QE]

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17

BG:

Opacity:

Color:


Size:


Font: