ഉത്തമ ഗീതം 6 : 1 (IRVML)
++സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, [QBR] നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? [QBR] നിന്റെ പ്രിയൻ ഏതുവഴിക്ക് തിരിഞ്ഞിരിക്കുന്നു? [QBR] ഞങ്ങൾ നിന്നോടുകൂടി അവനെ അന്വേഷിക്കാം. [QBR]
ഉത്തമ ഗീതം 6 : 2 (IRVML)
തോട്ടങ്ങളിൽ മേയിക്കുവാനും താമരപ്പൂക്കൾ പറിക്കുവാനും [QBR] എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ [QBR] സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. [QBR]
ഉത്തമ ഗീതം 6 : 3 (IRVML)
ഞാൻ എന്റെ പ്രിയനുള്ളവൾ; [QBR] എന്റെ പ്രിയൻ എനിക്കുള്ളവൻ; [QBR] അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു. [QBR]
ഉത്തമ ഗീതം 6 : 4 (IRVML)
എന്റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ; [QBR] യെരൂശലേംപോലെ മനോഹരി, [QBR] കൊടികളോടു കൂടിയ സൈന്യംപോലെ ഭയാവഹം. [QBR]
ഉത്തമ ഗീതം 6 : 5 (IRVML)
നിന്റെ കണ്ണ് എന്നിൽനിന്ന് തിരിക്കുക; [QBR] അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; [QBR] നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ [QBR] കിടക്കുന്ന കോലാട്ടിൻകൂട്ടംപോലെയാകുന്നു. [QBR]
ഉത്തമ ഗീതം 6 : 6 (IRVML)
നിന്റെ പല്ല് കുളിച്ച് കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; [QBR] അവയിൽ ഒന്നും മച്ചിയായിരിക്കാതെ [QBR] എല്ലാം ഇരട്ട പ്രസവിക്കുന്നു. [QBR]
ഉത്തമ ഗീതം 6 : 7 (IRVML)
നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ [QBR] മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു. [QBR]
ഉത്തമ ഗീതം 6 : 8 (IRVML)
അറുപത് രാജ്ഞികളും എൺപത് വെപ്പാട്ടികളും [QBR] അസംഖ്യം കന്യകമാരും ഉണ്ടല്ലോ. [QBR]
ഉത്തമ ഗീതം 6 : 9 (IRVML)
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; [QBR] അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും [QBR] തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു; [QBR] കന്യകമാർ അവളെ കണ്ട് ‘ഭാഗ്യവതി’ എന്ന് വാഴ്ത്തും; [QBR] രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും. [QBR]
ഉത്തമ ഗീതം 6 : 10 (IRVML)
അരുണോദയംപോലെ ശോഭയും [QBR] ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും [QBR] കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ? [QBR]
ഉത്തമ ഗീതം 6 : 11 (IRVML)
ഞാൻ തോട്ടിനരികിലുള്ള സസ്യങ്ങളെ കാണേണ്ടതിനും [QBR] മുന്തിരിവള്ളി തളിർക്കുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ [QBR] എന്ന് നോക്കേണ്ടതിനും അക്രോത്ത്തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു. [QBR]
ഉത്തമ ഗീതം 6 : 12 (IRVML)
എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ [QBR] എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.
ഉത്തമ ഗീതം 6 : 13 (IRVML)
[NIL] [PE]

1 2 3 4 5 6 7 8 9 10 11 12 13

BG:

Opacity:

Color:


Size:


Font: