ഉത്തമ ഗീതം 7 : 1 (IRVML)
മടങ്ങിവരുക, ശൂലേംകാരീ, മടങ്ങിവരുക; ഞങ്ങൾ നിന്നെ ഒന്ന് കണ്ടുകൊള്ളട്ടെ, മടങ്ങിവരുക, മടങ്ങിവരുക; നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരിയെ കാണുവാൻ ആഗ്രഹിക്കുന്നത് എന്തിന്? (2) പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല് എത്ര മനോഹരം! നിന്റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു.
ഉത്തമ ഗീതം 7 : 2 (IRVML)
(3) നിന്റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു; അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന ഗോതമ്പുകൂമ്പാരംപോലെ ആകുന്നു.
ഉത്തമ ഗീതം 7 : 3 (IRVML)
(4) നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം.
ഉത്തമ ഗീതം 7 : 4 (IRVML)
(5) നിന്റെ കഴുത്ത് ദന്തഗോപുരംപോലെയും നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്ക്കലെ കുളങ്ങൾപോലെയും നിന്റെ മൂക്ക് ദമാസ്കസിന് നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
ഉത്തമ ഗീതം 7 : 5 (IRVML)
(6) നിന്റെ ശിരസ്സ് കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവ് നിന്റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു.
ഉത്തമ ഗീതം 7 : 6 (IRVML)
(7) പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹരി!
ഉത്തമ ഗീതം 7 : 7 (IRVML)
(8) നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം!
ഉത്തമ ഗീതം 7 : 8 (IRVML)
(9) “ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും” എന്ന് ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്ക് മേല്ത്തരമായ വീഞ്ഞ്.
ഉത്തമ ഗീതം 7 : 9 (IRVML)
(10) അത് എന്റെ പ്രിയന് മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
ഉത്തമ ഗീതം 7 : 10 (IRVML)
(11) ഞാൻ എന്റെ പ്രിയനുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.
ഉത്തമ ഗീതം 7 : 11 (IRVML)
(12) പ്രിയാ, വരുക; നാം വെളിംപ്രദേശത്ത് പോകുക; നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.
ഉത്തമ ഗീതം 7 : 12 (IRVML)
(13) അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം; അവിടെവച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും.
ഉത്തമ ഗീതം 7 : 13 (IRVML)
(14) ദൂദായിപഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്; എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13