ഉത്തമ ഗീതം 7 : 1 (IRVML)
[PS]മടങ്ങിവരുക, ശൂലേംകാരീ, മടങ്ങിവരുക; [PE][QS]ഞങ്ങൾ നിന്നെ ഒന്ന് കണ്ടുകൊള്ളട്ടെ, മടങ്ങിവരുക, മടങ്ങിവരുക; [QE][QS]നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ [QE][QS]ശൂലേംകാരിയെ കാണുവാൻ ആഗ്രഹിക്കുന്നത് എന്തിന്? [QE][QS] (2) പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല് എത്ര മനോഹരം! [QE][QS]നിന്റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു. [QE]
ഉത്തമ ഗീതം 7 : 2 (IRVML)
[QS] (3) നിന്റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു; [QE][QS]അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല; [QE][QS]നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന ഗോതമ്പുകൂമ്പാരംപോലെ ആകുന്നു. [QE]
ഉത്തമ ഗീതം 7 : 3 (IRVML)
[QS] (4) നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം. [QE]
ഉത്തമ ഗീതം 7 : 4 (IRVML)
[QS] (5) നിന്റെ കഴുത്ത് ദന്തഗോപുരംപോലെയും [QE][QS]നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്ക്കലെ കുളങ്ങൾപോലെയും [QE][QS]നിന്റെ മൂക്ക് ദമാസ്കസിന് നേരെയുള്ള [QE][QS]ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു. [QE]
ഉത്തമ ഗീതം 7 : 5 (IRVML)
[QS] (6) നിന്റെ ശിരസ്സ് കർമ്മേൽപോലെയും [QE][QS]നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; [QE][QS]രാജാവ് നിന്റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു. [QE]
ഉത്തമ ഗീതം 7 : 6 (IRVML)
[QS] (7) പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹരി! [QE]
ഉത്തമ ഗീതം 7 : 7 (IRVML)
[QS] (8) നിന്റെ ശരീരാകൃതി പനയോടും [QE][QS]നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം! [QE]
ഉത്തമ ഗീതം 7 : 8 (IRVML)
[QS] (9) “ഞാൻ പനമേൽ കയറും; [QE][QS]അതിന്റെ മടൽ പിടിക്കും” എന്ന് ഞാൻ പറഞ്ഞു. [QE][QS]നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും [QE][QS]നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. [QE][QS]നിന്റെ അണ്ണാക്ക് മേല്ത്തരമായ വീഞ്ഞ്. [QE]
ഉത്തമ ഗീതം 7 : 9 (IRVML)
[QS] (10) അത് എന്റെ പ്രിയന് മൃദുപാനമായി [QE][QS]അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു. [QE]
ഉത്തമ ഗീതം 7 : 10 (IRVML)
[QS] (11) ഞാൻ എന്റെ പ്രിയനുള്ളവൾ; [QE][QS]അവന്റെ ആഗ്രഹം എന്നോടാകുന്നു. [QE]
ഉത്തമ ഗീതം 7 : 11 (IRVML)
[QS] (12) പ്രിയാ, വരുക; നാം വെളിംപ്രദേശത്ത് പോകുക; [QE][QS]നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. [QE]
ഉത്തമ ഗീതം 7 : 12 (IRVML)
[QS] (13) അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി [QE][QS]മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും [QE][QS]മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം; [QE][QS]അവിടെവച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും. [QE]
ഉത്തമ ഗീതം 7 : 13 (IRVML)
[QS] (14) ദൂദായിപഴം സുഗന്ധം വീശുന്നു; [QE][QS]നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്; [QE][QS]എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു. [QE]
❮
❯