1 ദിനവൃത്താന്തം 2 : 1 (MOV)
യിസ്രായേലിന്റെ പുത്രന്മാരാവിതു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,
1 ദിനവൃത്താന്തം 2 : 2 (MOV)
യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
1 ദിനവൃത്താന്തം 2 : 3 (MOV)
യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവൻ അവനെ കൊന്നു.
1 ദിനവൃത്താന്തം 2 : 4 (MOV)
അവന്റെ മരുമകൾ താമാർ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചു പേർ.
1 ദിനവൃത്താന്തം 2 : 5 (MOV)
പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
1 ദിനവൃത്താന്തം 2 : 6 (MOV)
സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.
1 ദിനവൃത്താന്തം 2 : 7 (MOV)
കർമ്മിയുടെ പുത്രന്മാർ: ശപഥാർപ്പിതവസ്തുവിൽ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നേ.
1 ദിനവൃത്താന്തം 2 : 8 (MOV)
ഏഥാന്റെ പുത്രന്മാർ: അസർയ്യാവു.
1 ദിനവൃത്താന്തം 2 : 9 (MOV)
ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
1 ദിനവൃത്താന്തം 2 : 10 (MOV)
രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 11 (MOV)
നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 12 (MOV)
ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 13 (MOV)
യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ
1 ദിനവൃത്താന്തം 2 : 14 (MOV)
ശിമെയയേയും നാലാമൻ നഥനയേലിനെയും
1 ദിനവൃത്താന്തം 2 : 15 (MOV)
അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 16 (MOV)
അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.
1 ദിനവൃത്താന്തം 2 : 17 (MOV)
അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.
1 ദിനവൃത്താന്തം 2 : 18 (MOV)
ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.
1 ദിനവൃത്താന്തം 2 : 19 (MOV)
അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.
1 ദിനവൃത്താന്തം 2 : 20 (MOV)
ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 21 (MOV)
അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.
1 ദിനവൃത്താന്തം 2 : 22 (MOV)
സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 2 : 23 (MOV)
എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 2 : 24 (MOV)
ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
1 ദിനവൃത്താന്തം 2 : 25 (MOV)
ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹിയാവു.
1 ദിനവൃത്താന്തം 2 : 26 (MOV)
യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്കു അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.
1 ദിനവൃത്താന്തം 2 : 27 (MOV)
യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
1 ദിനവൃത്താന്തം 2 : 28 (MOV)
ഓനാമിന്റെ പുത്രന്മാർ: ശമ്മായി യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
1 ദിനവൃത്താന്തം 2 : 29 (MOV)
അബിശൂരിന്റെ ഭാര്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.
1 ദിനവൃത്താന്തം 2 : 30 (MOV)
നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
1 ദിനവൃത്താന്തം 2 : 31 (MOV)
അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ:
1 ദിനവൃത്താന്തം 2 : 32 (MOV)
അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.
1 ദിനവൃത്താന്തം 2 : 33 (MOV)
യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 2 : 34 (MOV)
ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന്നു യർഹാ എന്നു പേർ.
1 ദിനവൃത്താന്തം 2 : 35 (MOV)
ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്കു ഭാര്യയായി കൊടുത്തു; അവൾ അവന്നു അത്ഥായിയെ പ്രസവിച്ചു.
1 ദിനവൃത്താന്തം 2 : 36 (MOV)
അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 37 (MOV)
സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു;
1 ദിനവൃത്താന്തം 2 : 38 (MOV)
എഫ്ളാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസർയ്യാവെ ജനിപ്പിച്ചു;
1 ദിനവൃത്താന്തം 2 : 39 (MOV)
അസർയ്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;
1 ദിനവൃത്താന്തം 2 : 40 (MOV)
എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
1 ദിനവൃത്താന്തം 2 : 41 (MOV)
ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 42 (MOV)
യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
1 ദിനവൃത്താന്തം 2 : 43 (MOV)
ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.
1 ദിനവൃത്താന്തം 2 : 44 (MOV)
ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 45 (MOV)
ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
1 ദിനവൃത്താന്തം 2 : 46 (MOV)
കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2 : 47 (MOV)
യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
1 ദിനവൃത്താന്തം 2 : 48 (MOV)
കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.
1 ദിനവൃത്താന്തം 2 : 49 (MOV)
അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാർ.
1 ദിനവൃത്താന്തം 2 : 50 (MOV)
എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിർയ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
1 ദിനവൃത്താന്തം 2 : 51 (MOV)
ബേത്ത്ളേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.
1 ദിനവൃത്താന്തം 2 : 52 (MOV)
കിർയ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി.
1 ദിനവൃത്താന്തം 2 : 53 (MOV)
കിർയ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതു: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
1 ദിനവൃത്താന്തം 2 : 54 (MOV)
ശല്മയുടെ പുത്രന്മാർ: ബേത്ത്ളേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊർയ്യർ.
1 ദിനവൃത്താന്തം 2 : 55 (MOV)
യബ്ബേസിൽ പാർത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതു: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55