1 ദിനവൃത്താന്തം 24 : 1 (MOV)
അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോഅഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
1 ദിനവൃത്താന്തം 24 : 2 (MOV)
നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്‍ക്കും പുത്രന്മാര് ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.
1 ദിനവൃത്താന്തം 24 : 3 (MOV)
ദാവീദ് എലെയാസാരിന്റെ പുത്രന്മാരില് സാദോക്, ഈഥാമാരിന്റെ പുത്രന്മാരില് അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.
1 ദിനവൃത്താന്തം 24 : 4 (MOV)
ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള് എലെയാസാരിന്റെ പുത്രന്മാരില് അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില് പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില് എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
1 ദിനവൃത്താന്തം 24 : 5 (MOV)
എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
1 ദിനവൃത്താന്തം 24 : 6 (MOV)
ലേവ്യരില്‍ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.
1 ദിനവൃത്താന്തം 24 : 7 (MOV)
ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും
1 ദിനവൃത്താന്തം 24 : 8 (MOV)
മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും
1 ദിനവൃത്താന്തം 24 : 9 (MOV)
അഞ്ചാമത്തേതു മല്ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും
1 ദിനവൃത്താന്തം 24 : 10 (MOV)
ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും
1 ദിനവൃത്താന്തം 24 : 11 (MOV)
ഒമ്പതാമത്തേതു യേശൂവേക്കും പത്താമത്തേതു ശെഖന്യാവിന്നും
1 ദിനവൃത്താന്തം 24 : 12 (MOV)
പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും
1 ദിനവൃത്താന്തം 24 : 13 (MOV)
പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും
1 ദിനവൃത്താന്തം 24 : 14 (MOV)
പതിനഞ്ചാമത്തേതു ബില്‍ഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും
1 ദിനവൃത്താന്തം 24 : 15 (MOV)
പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും
1 ദിനവൃത്താന്തം 24 : 16 (MOV)
പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും
1 ദിനവൃത്താന്തം 24 : 17 (MOV)
ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും
1 ദിനവൃത്താന്തം 24 : 18 (MOV)
ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.
1 ദിനവൃത്താന്തം 24 : 19 (MOV)
യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന് അവര്‍ക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര്‍ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
1 ദിനവൃത്താന്തം 24 : 20 (MOV)
ശേഷം ലേവിപുത്രന്മാരോഅമ്രാമിന്റെ പുത്രന്മാരില് ശൂബായേല്; ശൂബായേലിന്റെ പുത്രന്മാരില് യെഹ്ദെയാവു.
1 ദിനവൃത്താന്തം 24 : 21 (MOV)
രെഹബ്യാവോരെഹബ്യാവിന്റെ പുത്രന്മാരില് തലവന്‍ യിശ്യാവു.
1 ദിനവൃത്താന്തം 24 : 22 (MOV)
യിസ്ഹാര്യ്യരില് ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരില് യഹത്ത്.
1 ദിനവൃത്താന്തം 24 : 23 (MOV)
ഹെബ്രോന്റെ പുത്രന്മാര്യെരിയാവു തലവന്‍ ; അമര്‍യ്യാവു രണ്ടാമന് ; യഹസീയേല്‍ മൂന്നാമന് ; യെക്കമെയാം നാലാമന് .
1 ദിനവൃത്താന്തം 24 : 24 (MOV)
ഉസ്സീയേലിന്റെ പുത്രന്മാര്മീഖ; മീഖയുടെ പുത്രന്മാര്
1 ദിനവൃത്താന്തം 24 : 25 (MOV)
ശാമീര്‍, മീഖയുടെ സഹോദരന് യിശ്ശ്യാവുയിശ്ശ്യാവിന്റെ പുത്രന്മാരില് സെഖര്‍യ്യാവു.
1 ദിനവൃത്താന്തം 24 : 26 (MOV)
മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാര്ബെനോ.
1 ദിനവൃത്താന്തം 24 : 27 (MOV)
മെരാരിയുടെ പുത്രന്മാര്യയസ്യാവില്നിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.
1 ദിനവൃത്താന്തം 24 : 28 (MOV)
മഹ്ളിയുടെ മകന് എലെയാസാര്‍; അവന്നു പുത്രന്മാര് ഉണ്ടായില്ല.
1 ദിനവൃത്താന്തം 24 : 29 (MOV)
കീശോകീശിന്റെ പുത്രന്മാര് യെരഹ്മെയേല്.
1 ദിനവൃത്താന്തം 24 : 30 (MOV)
മൂശിയുടെ പുത്രന്മാര്‍മഹ്ളി, ഏദെര്‍, യെരീമോത്ത്; ഇവര്‍ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാര്.
1 ദിനവൃത്താന്തം 24 : 31 (MOV)
അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍ ഔരോ തലവന്‍ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
❮
❯