1 തെസ്സലൊനീക്യർ 5 : 1 (MOV)
സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.
1 തെസ്സലൊനീക്യർ 5 : 2 (MOV)
കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.
1 തെസ്സലൊനീക്യർ 5 : 3 (MOV)
അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.
1 തെസ്സലൊനീക്യർ 5 : 4 (MOV)
എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;
1 തെസ്സലൊനീക്യർ 5 : 5 (MOV)
നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.
1 തെസ്സലൊനീക്യർ 5 : 6 (MOV)
ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.
1 തെസ്സലൊനീക്യർ 5 : 7 (MOV)
ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
1 തെസ്സലൊനീക്യർ 5 : 8 (MOV)
നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
1 തെസ്സലൊനീക്യർ 5 : 9 (MOV)
ദൈവം നമ്മെ കോപത്തിന്നല്ല,
1 തെസ്സലൊനീക്യർ 5 : 10 (MOV)
നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.
1 തെസ്സലൊനീക്യർ 5 : 11 (MOV)
ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ.
1 തെസ്സലൊനീക്യർ 5 : 12 (MOV)
സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
1 തെസ്സലൊനീക്യർ 5 : 13 (MOV)
ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.
1 തെസ്സലൊനീക്യർ 5 : 14 (MOV)
സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ: ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.
1 തെസ്സലൊനീക്യർ 5 : 15 (MOV)
ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
1 തെസ്സലൊനീക്യർ 5 : 16 (MOV)
എപ്പോഴും സന്തോഷിപ്പിൻ;
1 തെസ്സലൊനീക്യർ 5 : 17 (MOV)
ഇടവിടാതെ പ്രാർത്ഥിപ്പിൻ
1 തെസ്സലൊനീക്യർ 5 : 18 (MOV)
എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
1 തെസ്സലൊനീക്യർ 5 : 19 (MOV)
ആത്മാവിനെ കെടുക്കരുതു.
1 തെസ്സലൊനീക്യർ 5 : 20 (MOV)
പ്രവചനം തുച്ഛീകരിക്കരുതു.
1 തെസ്സലൊനീക്യർ 5 : 21 (MOV)
സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
1 തെസ്സലൊനീക്യർ 5 : 22 (MOV)
സകലവിധദോഷവും വിട്ടകലുവിൻ.
1 തെസ്സലൊനീക്യർ 5 : 23 (MOV)
സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
1 തെസ്സലൊനീക്യർ 5 : 24 (MOV)
നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും.
1 തെസ്സലൊനീക്യർ 5 : 25 (MOV)
സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ.
1 തെസ്സലൊനീക്യർ 5 : 26 (MOV)
സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്വിൻ.
1 തെസ്സലൊനീക്യർ 5 : 27 (MOV)
കർത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
1 തെസ്സലൊനീക്യർ 5 : 28 (MOV)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
❮
❯