പുറപ്പാടു് 35 : 1 (MOV)
അനന്തരം മോശെ യിസ്രായേല്‍മക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതുനിങ്ങള്‍ ചെയ്‍വാന്‍ യഹോവ കല്പിച്ച വചനങ്ങള്‍ ആവിതു
പുറപ്പാടു് 35 : 2 (MOV)
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.
പുറപ്പാടു് 35 : 3 (MOV)
ശബ്ബത്ത നാളില്‍ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും തീ കത്തിക്കരുതു.
പുറപ്പാടു് 35 : 4 (MOV)
മോശെ പിന്നെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറഞ്ഞതുയഹോവ കല്പിച്ചതു എന്തെന്നാല്‍
പുറപ്പാടു് 35 : 5 (MOV)
നിങ്ങളുടെ ഇടയില്‍ നിന്നു യഹോവേക്കു ഒരു വഴിപാടു എടുപ്പിന്‍ . നല്ല മനസ്സുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവരേണം.
പുറപ്പാടു് 35 : 6 (MOV)
പൊന്നു, വെള്ളി, താമ്രം, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടുരോമം,
പുറപ്പാടു് 35 : 7 (MOV)
ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍ തഹശൂതോല്‍, ഖദിരമരം,
പുറപ്പാടു് 35 : 8 (MOV)
വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവര്‍ഗ്ഗം,
പുറപ്പാടു് 35 : 9 (MOV)
ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.
പുറപ്പാടു് 35 : 10 (MOV)
നിങ്ങളില്‍ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.
പുറപ്പാടു് 35 : 11 (MOV)
തിരുനിവാസം, അതിന്റെ മൂടുവരി, പുറമൂടി, കൊളുത്തുകള്‍, പലകകള്‍, അന്താഴങ്ങള്‍
പുറപ്പാടു് 35 : 12 (MOV)
തൂണുകള്‍, ചുവടുകള്‍, പെട്ടകം, അതിന്റെ തണ്ടുകള്‍, കൃപാസനം, മറയുടെ തിരശ്ശീല,
പുറപ്പാടു് 35 : 13 (MOV)
മേശ, അതിന്റെ തണ്ടുകള്‍, ഉപകരണങ്ങള്‍ ഒക്കെയും, കാഴ്ചയപ്പം,
പുറപ്പാടു് 35 : 14 (MOV)
വെളിച്ചത്തിന്നു നിലവിളകൂ, അതിന്റെ ഉപകരണങ്ങള്‍, അതിന്റെ ദീപങ്ങള്‍, വിളക്കിന്നു എണ്ണ,
പുറപ്പാടു് 35 : 15 (MOV)
ധൂപപീഠം, അതിന്റെ തണ്ടുകള്‍, അഭിഷേകതൈലം, സുഗന്ധധൂപവര്‍ഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,
പുറപ്പാടു് 35 : 16 (MOV)
ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകള്‍, അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും, തൊട്ടി, അതിന്റെ കാല്‍,
പുറപ്പാടു് 35 : 17 (MOV)
പ്രാകാരത്തിന്റെ മറശ്ശീലകള്‍, അതിന്റെ തൂണുകള്‍, ചുവടുകള്‍, പ്രാകാര വാതിലിന്റെ മറ,
പുറപ്പാടു് 35 : 18 (MOV)
തിരുനിവാസത്തിന്റെ കുറ്റികള്‍, പ്രാകാരത്തിന്റെ കുറ്റികള്‍,
പുറപ്പാടു് 35 : 19 (MOV)
അവയുടെ കയറുകള്‍, വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നേ.
പുറപ്പാടു് 35 : 20 (MOV)
അപ്പോള്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും മോശെയുടെ മുമ്പില്‍ നിന്നു പുറപ്പെട്ടു.
പുറപ്പാടു് 35 : 21 (MOV)
ഹൃദയത്തില്‍ ഉത്സാഹവും മനസ്സില്‍ താല്പര്യവും തോന്നിയവന്‍ എല്ലാം സമാഗമനക്കുടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കും വേണ്ടി യഹോവേക്കു വഴിപാടു കൊണ്ടുവന്നു.
പുറപ്പാടു് 35 : 22 (MOV)
പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവര്‍ എല്ലാവരും യഹോവേക്കു പൊന്‍ വഴിപാടു കൊടുപ്പാന്‍ നിശ്ചയിച്ചവരൊക്കെയും വള, കുണുകൂ, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.
പുറപ്പാടു് 35 : 23 (MOV)
നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍, കോലാട്ടു രോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍, തഹശൂതോല്‍ എന്നിവ കൈവശമുള്ളവര്‍ അതു കൊണ്ടു വന്നു.
പുറപ്പാടു് 35 : 24 (MOV)
വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാന്‍ നിശ്ചയിച്ചവനെല്ലാം യഹോവേക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവന്‍ അതുകൊണ്ടുവന്നു.
പുറപ്പാടു് 35 : 25 (MOV)
സാമര്‍ത്ഥ്യമുള്ള സ്ത്രീകള്‍ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പു നൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
പുറപ്പാടു് 35 : 26 (MOV)
സാമര്‍ത്ഥ്യത്താല്‍ ഹൃദയത്തില്‍ ഉത്സാഹം തോന്നിയ സ്ത്രീകള്‍ ഒക്കെയും കോലാട്ടുരോമം നൂറ്റു.
പുറപ്പാടു് 35 : 27 (MOV)
പ്രമാണികള്‍ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും
പുറപ്പാടു് 35 : 28 (MOV)
വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധ ധൂപത്തിന്നുമായി പരിമളവര്‍ഗ്ഗവും എണ്ണയും കൊണ്ടു വന്നു.
പുറപ്പാടു് 35 : 29 (MOV)
മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാന്‍ യിസ്രായേല്‍മക്കളില്‍ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവേക്കു സ്വമേധാദാനം കൊണ്ടുവന്നു.
പുറപ്പാടു് 35 : 30 (MOV)
എന്നാല്‍ മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞതുനോക്കുവിന്‍ ; യഹോവ യെഹൂദാ ഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേര്‍ചൊല്ലി വിളിച്ചിരിക്കുന്നു.
പുറപ്പാടു് 35 : 31 (MOV)
കൌശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും
പുറപ്പാടു് 35 : 32 (MOV)
രത്നം വെട്ടി പതിപ്പാനും മരത്തില്‍ കൊത്തുപണിയായ സകലവിധ കൌശലപ്പണിയും ചെയ്‍വാനും
പുറപ്പാടു് 35 : 33 (MOV)
അവന്‍ ദിവ്യാത്മാവിനാല്‍ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമര്‍ത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.
പുറപ്പാടു് 35 : 34 (MOV)
അവന്റെ മനസ്സിലും ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാന്‍ അവന്‍ തോന്നിച്ചിരിക്കുന്നു.
പുറപ്പാടു് 35 : 35 (MOV)
കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യല്‍ക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികള്‍ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാന്‍ അവന്‍ അവരെ മനസ്സില്‍ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

BG:

Opacity:

Color:


Size:


Font: