യിരേമ്യാവു 26 : 1 (MOV)
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടാവിതു;
യിരേമ്യാവു 26 : 2 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാൻ ഞാൻ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.
യിരേമ്യാവു 26 : 3 (MOV)
അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കത്തക്കവണ്ണം പക്ഷേ അവർ കേട്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.
യിരേമ്യാവു 26 : 4 (MOV)
എന്നാൽ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേൾപ്പാനും
യിരേമ്യാവു 26 : 5 (MOV)
ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങൾ എന്റെ വാക്കു കേൾക്കയില്ലെങ്കിൽ,
യിരേമ്യാവു 26 : 6 (MOV)
ഞാൻ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികൾക്കും ശാപവാക്യമാക്കിത്തീർക്കും.
യിരേമ്യാവു 26 : 7 (MOV)
യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.
യിരേമ്യാവു 26 : 8 (MOV)
എന്നാൽ സകലജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം;
യിരേമ്യാവു 26 : 9 (MOV)
ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികൾ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്റെ അടുക്കൽ വന്നു കൂടി.
യിരേമ്യാവു 26 : 10 (MOV)
ഈ കാര്യം യെഹൂദാപ്രഭുക്കന്മാർ കേട്ടാറെ, അവർ രാജാവിന്റെ അരമനയിൽ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഇരുന്നു.
യിരേമ്യാവു 26 : 11 (MOV)
പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും: ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.
യിരേമ്യാവു 26 : 12 (MOV)
അതിന്നു യിരെമ്യാവു സകലപ്രഭുക്കന്മാരോടും സർവ്വജനത്തോടും പറഞ്ഞതു: നിങ്ങൾ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിന്നും ഈ നഗരത്തിന്നും വിരോധമായി പ്രവചിപ്പാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.
യിരേമ്യാവു 26 : 13 (MOV)
ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
യിരേമ്യാവു 26 : 14 (MOV)
ഞാനോ ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊൾവിൻ.
യിരേമ്യാവു 26 : 15 (MOV)
എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊൾവിൻ; നിങ്ങൾ കേൾക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.
യിരേമ്യാവു 26 : 16 (MOV)
അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.
യിരേമ്യാവു 26 : 17 (MOV)
അനന്തരം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റു ജനത്തിന്റെ സർവ്വസംഘത്തോടും പറഞ്ഞതു:
യിരേമ്യാവു 26 : 18 (MOV)
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചു: സീയോനേ വയൽ പോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായും ഈ ആലയമുള്ള പർവ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
യിരേമ്യാവു 26 : 19 (MOV)
യെഹൂദാരാജാവായ ഹിസ്കീയാവും സർവ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താൻ അവർക്കു വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനർത്ഥം വരുത്തുവാൻ പോകുന്നു.
യിരേമ്യാവു 26 : 20 (MOV)
അങ്ങനെ തന്നേ കിർയ്യത്ത്--യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
യിരേമ്യാവു 26 : 21 (MOV)
യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവു അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി.
യിരേമ്യാവു 26 : 22 (MOV)
യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.
യിരേമ്യാവു 26 : 23 (MOV)
അവർ ഊരീയാവെ മിസ്രയീമിൽനിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
യിരേമ്യാവു 26 : 24 (MOV)
എന്നാൽ യിരെമ്യാവെ ജനത്തിന്റെ കയ്യിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24

BG:

Opacity:

Color:


Size:


Font: