യിരേമ്യാവു 35 : 1 (MOV)
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു
യിരേമ്യാവു 35 : 2 (MOV)
നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ചു, ഞാന്‍ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന്‍ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില്‍ എഴുതുക.
യിരേമ്യാവു 35 : 3 (MOV)
പക്ഷേ യെഹൂദാഗൃഹം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന സകല അനര്‍ത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിവാനും ഞാന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.
യിരേമ്യാവു 35 : 4 (MOV)
അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി.
യിരേമ്യാവു 35 : 5 (MOV)
യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതുഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല.
യിരേമ്യാവു 35 : 6 (MOV)
ആകയാല്‍ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലായെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം.
യിരേമ്യാവു 35 : 7 (MOV)
പക്ഷെ അവര്‍ യഹോവയുടെ മുമ്പില്‍ വീണു അപേക്ഷിച്ചുകൊണ്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.
യിരേമ്യാവു 35 : 8 (MOV)
യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു.
യിരേമ്യാവു 35 : 9 (MOV)
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടില്‍, ഒമ്പതാം മാസത്തില്‍, അവര്‍ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളില്‍നിന്നു യെരൂശലേമില്‍ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
യിരേമ്യാവു 35 : 10 (MOV)
അപ്പോള്‍ ബാരൂക്‍ യഹോവയുടെ ആലയത്തില്‍, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കല്‍, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്‍യ്യാരായസക്കാരന്റെ മുറിയില്‍വെച്ചു ആ പുസ്തകത്തില്‍നിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേള്‍പ്പിച്ചു.
യിരേമ്യാവു 35 : 11 (MOV)
ശാഫാന്റെ മകനായ ഗെമര്‍യ്യാവിന്റെ മകന്‍ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്‍നിന്നു വായിച്ചു കേട്ടപ്പോള്‍
യിരേമ്യാവു 35 : 12 (MOV)
അവന്‍ രാജഗൃഹത്തില്‍ രായസക്കാരന്റെ മുറിയില്‍ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന്‍ എലീശാമായും ശെമയ്യാവിന്റെ മകന്‍ ദെലായാവും അഖ്ബോരിന്റെ മകന്‍ എല്‍നാഥാനും ശാഫാന്റെ മകന്‍ ഗെമര്‍യ്യാവും ഹനന്യാവിന്റെ മകന്‍ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.
യിരേമ്യാവു 35 : 13 (MOV)
ബാരൂക്‍ ജനത്തെ പുസ്തകം വായിച്ചു കേള്‍പ്പിച്ചപ്പോള്‍, താന്‍ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.
യിരേമ്യാവു 35 : 14 (MOV)
അപ്പോള്‍ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന്‍ യെഹൂദിയെ ബാരൂക്കിന്റെ അടുക്കല്‍ അയച്ചുനീ ജനത്തെ വായിച്ചുകേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു അവരുടെ അടുക്കല്‍ വന്നു.
യിരേമ്യാവു 35 : 15 (MOV)
അവര്‍ അവനോടുഇവിടെ ഇരുന്നു അതു വായിച്ചുകേള്‍പ്പിക്ക എന്നു പറഞ്ഞു; ബാരൂക്‍ വായിച്ചുകേള്‍പ്പിച്ചു.
യിരേമ്യാവു 35 : 16 (MOV)
ആ വചനങ്ങളൊക്കെയും കേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു തമ്മില്‍ തമ്മില്‍ നോക്കി, ബാരൂക്കിനോടുഈ വചനങ്ങളൊക്കെയും ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.
യിരേമ്യാവു 35 : 17 (MOV)
നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവന്‍ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവര്‍ ബാരൂക്കിനോടു ചോദിച്ചു.
യിരേമ്യാവു 35 : 18 (MOV)
ബാരൂക്‍ അവരോടുഅവന്‍ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന്‍ മഷികൊണ്ടു പുസ്തകത്തില്‍ എഴുതി എന്നുത്തരം പറഞ്ഞു.
യിരേമ്യാവു 35 : 19 (MOV)
അപ്പോള്‍ പ്രഭുക്കന്മാര്‍ ബാരൂക്കിനോടുപോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.
യിരേമ്യാവു 35 : 20 (MOV)
അനന്തരം അവര്‍ പുസ്തകച്ചുരുള്‍ രായസക്കാരനായ എലീശാമയുടെ മുറിയില്‍ വെച്ചേച്ചു, അരമനയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
യിരേമ്യാവു 35 : 21 (MOV)
രാജാവു ചുരുള്‍ എടുത്തുകൊണ്ടു വരുവാന്‍ യെഹൂദിയെ അയച്ചു; അവന്‍ രായസക്കാരനായ എലീശാമയുടെ മുറിയില്‍നിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നിലക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു.
യിരേമ്യാവു 35 : 22 (MOV)
അന്നു ഒമ്പതാം മാസത്തില്‍ രാജാവു ഹേമന്തഗൃഹത്തില്‍ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടില്‍ തീ കത്തിക്കൊണ്ടിരുന്നു.
യിരേമ്യാവു 35 : 23 (MOV)
യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുള്‍ മുഴുവനും നെരിപ്പോട്ടിലെ തീയില്‍ വെന്തുപോകുംവരെ നെരിപ്പോട്ടില്‍ ഇട്ടുകൊണ്ടിരുന്നു.
യിരേമ്യാവു 35 : 24 (MOV)
രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരില്‍ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
യിരേമ്യാവു 35 : 25 (MOV)
ചുരുള്‍ ചുട്ടുകളയരുതേ എന്നു എല്‍നാഥാനും ദെലായാവും ശെമര്‍യ്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവന്‍ അവരുടെ അപേക്ഷ കേട്ടില്ല.
യിരേമ്യാവു 35 : 26 (MOV)
അനന്തരം ബാരൂക്‍ എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാന്‍ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാല്‍ യഹോവ അവരെ ഒളിപ്പിച്ചു;
യിരേമ്യാവു 35 : 27 (MOV)
ചുരുളും ബാരൂക്‍ യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവു ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
യിരേമ്യാവു 35 : 28 (MOV)
നീ മറ്റൊരു ചുരുള്‍ മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളില്‍ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതില്‍ എഴുതുക.
യിരേമ്യാവു 35 : 29 (MOV)
എന്നാല്‍ യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍രാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതില്‍ എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ആ ചുരുള്‍ ചുട്ടുകളഞ്ഞുവല്ലോ.
യിരേമ്യാവു 35 : 30 (MOV)
അതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്നു ദാവീദിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകല്‍ വെയിലും രാത്രിയില്‍ മഞ്ഞു ഏല്പാന്‍ എറിഞ്ഞുകളയും.
യിരേമ്യാവു 35 : 31 (MOV)
ഞാന്‍ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിക്കും; അവര്‍ക്കും യെരൂശലേംനിവാസികള്‍ക്കും യെഹൂദാപുരുഷന്മാര്‍ക്കും വരുത്തുമെന്നു ഞാന്‍ വിധിച്ചതും അവര്‍ ശ്രദ്ധിക്കാത്തതുമായ അനര്‍ത്ഥമൊക്കെയും ഞാന്‍ അവര്‍ക്കും വരുത്തും.
യിരേമ്യാവു 35 : 32 (MOV)
അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള്‍ എടുത്തു നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ എന്ന എഴുത്തുകാരന്റെ കയ്യില്‍ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതില്‍ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

BG:

Opacity:

Color:


Size:


Font: