യിരേമ്യാവു 52 : 1 (MOV)
സിദെക്കീയാവു വാണുതുടങ്ങിയപ്പോ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവ പതിനൊന്നു സംവത്സരം യെരൂശലേമി വാണു; അവന്റെ അമ്മെക്കു ഹമൂത എന്നു പേ; അവ ലിബ്നക്കാരനായ യിരെമ്യാവിന്റെ മക ആയിരുന്നു.
യിരേമ്യാവു 52 : 2 (MOV)
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
യിരേമ്യാവു 52 : 3 (MOV)
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവ ഒടുവി അവരെ തന്റെ സന്നിധിയിനിന്നു തള്ളിക്കളഞ്ഞു; എന്നാ സിദെക്കീയാവു ബാബേ രാജാവിനോടു മത്സരിച്ചു.
യിരേമ്യാവു 52 : 4 (MOV)
അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടി പത്താം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസ തന്റെ സവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങ പണിതു.
യിരേമ്യാവു 52 : 5 (MOV)
അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
യിരേമ്യാവു 52 : 6 (MOV)
നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തി കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
യിരേമ്യാവു 52 : 7 (MOV)
അപ്പോ നഗരത്തിന്റെ മതി ഒരിടം പൊളിച്ചുതുറന്നു; കല്ദയ നഗരം വളഞ്ഞിരിക്കെ പടയാളിക ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതിക്ക കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.
യിരേമ്യാവു 52 : 8 (MOV)
എന്നാ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടന്നു, യെരീഹോസമഭൂമിയിവെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
യിരേമ്യാവു 52 : 9 (MOV)
അവ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയി ബാബേരാജാവിന്റെ അടുക്ക കൊണ്ടുചെന്നു; അവ അവന്നു വിധി കല്പിച്ചു.
യിരേമ്യാവു 52 : 10 (MOV)
ബാബേരാജാവു സിദെക്കീയാവിന്റെ പുത്രന്മാരെ അവ കാകെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവ രിബ്ളയിവെച്ചു കൊന്നുകളഞ്ഞു.
യിരേമ്യാവു 52 : 11 (MOV)
പിന്നെ അവ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേരാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തി ആക്കി.
യിരേമ്യാവു 52 : 12 (MOV)
അഞ്ചാം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടി തന്നേ, ബാബേരാജാവിന്റെ തിരുമുമ്പി നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസ-അദാ യെരൂശലേമിലേക്കു വന്നു.
യിരേമ്യാവു 52 : 13 (MOV)
അവ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
യിരേമ്യാവു 52 : 14 (MOV)
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
യിരേമ്യാവു 52 : 15 (MOV)
ജനത്തി എളിയവരായ ചിലരെയും നഗരത്തി ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തി ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസ-അദാ ബദ്ധരാക്കി കൊണ്ടുപോയി.
യിരേമ്യാവു 52 : 16 (MOV)
എന്നാ അകമ്പടിനായകനായ നെബൂസ-അദാ ദേശത്തെ എളിയവരി ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
യിരേമ്യാവു 52 : 17 (MOV)
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
യിരേമ്യാവു 52 : 18 (MOV)
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവ എടുത്തുകൊണ്ടുപോയി.
യിരേമ്യാവു 52 : 19 (MOV)
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായക കൊണ്ടുപോയി.
യിരേമ്യാവു 52 : 20 (MOV)
ശലോമോ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
യിരേമ്യാവു 52 : 21 (MOV)
സ്തംഭങ്ങളോ, ഓരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിര കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
യിരേമ്യാവു 52 : 22 (MOV)
അതിന്മേ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
യിരേമ്യാവു 52 : 23 (MOV)
നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയി ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.
യിരേമ്യാവു 52 : 24 (MOV)
അകമ്പടിനായക മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതികാവക്കാരെയും പിടിച്ചുകൊണ്ടുപോയി.
യിരേമ്യാവു 52 : 25 (MOV)
നഗരത്തിനിന്നു അവ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിവെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തി കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
യിരേമ്യാവു 52 : 26 (MOV)
ഇവരെ അകമ്പടിനായകനായ നെബൂസ-അദാ പിടിച്ചു രിബ്ളയി ബാബേരാജാവിന്റെ അടുക്ക കൊണ്ടുചെന്നു.
യിരേമ്യാവു 52 : 27 (MOV)
ബാബേരാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയിവെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
യിരേമ്യാവു 52 : 28 (MOV)
നെബൂഖദ്നേസ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടി മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാ;
യിരേമ്യാവു 52 : 29 (MOV)
നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടി അവ യെരൂശലേമിനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേ;
യിരേമ്യാവു 52 : 30 (MOV)
നെബൂഖദ്നേസരിന്റെ ഇരുപത്തുമൂന്നാം ആണ്ടി, അകമ്പടിനായകനായ നെബൂസ-അദാ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാ എഴുനൂറ്റി നാല്പത്തഞ്ചുപേ; ഇങ്ങനെ ആകെ നാലായിരത്തറുനൂറു പേരായിരുന്നു.
യിരേമ്യാവു 52 : 31 (MOV)
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടി പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേരാജാവായ എവീ-മെരോദ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടി യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിനിന്നു വിടുവിച്ചു,
യിരേമ്യാവു 52 : 32 (MOV)
അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലി ഉള്ള രാജാക്കന്മാരുടെ ആസനങ്ങക്കു മേലായി വെച്ചു,
യിരേമ്യാവു 52 : 33 (MOV)
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയി ഭക്ഷണം കഴിച്ചുപോന്നു.
യിരേമ്യാവു 52 : 34 (MOV)
അവന്റെ അഹോവൃത്തിയോ ബാബേരാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34

BG:

Opacity:

Color:


Size:


Font: