യോശുവ 15 : 1 (MOV)
യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ.
യോശുവ 15 : 2 (MOV)
അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.
യോശുവ 15 : 3 (MOV)
അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
യോശുവ 15 : 4 (MOV)
അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
യോശുവ 15 : 5 (MOV)
കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ
യോശുവ 15 : 6 (MOV)
ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ളയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
യോശുവ 15 : 7 (MOV)
പിന്നെ ആ അതിർ ആഖോർതാഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു.
യോശുവ 15 : 8 (MOV)
പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
യോശുവ 15 : 9 (MOV)
പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻ മലയിലെ പട്ടണങ്ങൾവരെ ചെന്നു കിർയ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
യോശുവ 15 : 10 (MOV)
പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
യോശുവ 15 : 11 (MOV)
പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
യോശുവ 15 : 12 (MOV)
പടിഞ്ഞാറെ അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
യോശുവ 15 : 13 (MOV)
യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
യോശുവ 15 : 14 (MOV)
അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.
യോശുവ 15 : 15 (MOV)
അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിർയ്യത്ത്-സേഫെർ എന്നായിരുന്നു.
യോശുവ 15 : 16 (MOV)
കിർയ്യത്ത്-സേഫെർ ജയിക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
യോശുവ 15 : 17 (MOV)
കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
യോശുവ 15 : 18 (MOV)
അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തു വേണം എന്നു ചോദിച്ചു.
യോശുവ 15 : 19 (MOV)
എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
യോശുവ 15 : 20 (MOV)
യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
യോശുവ 15 : 21 (MOV)
എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ:
യോശുവ 15 : 22 (MOV)
കെബ്സെയേൽ, ഏദെർ, യാഗൂർ,
യോശുവ 15 : 23 (MOV)
കീന, ദിമോന, അദാദ, കേദെശ്,
യോശുവ 15 : 24 (MOV)
ഹാസോർ, യിത്നാൻ, സീഫ്, തേലെം,
യോശുവ 15 : 25 (MOV)
ബയാലോത്ത്, ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്--ഹെസ്രോൻ,
യോശുവ 15 : 26 (MOV)
അമാം, ശെമ, മോലാദ,
യോശുവ 15 : 27 (MOV)
ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
യോശുവ 15 : 28 (MOV)
ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
യോശുവ 15 : 29 (MOV)
ബാല, ഇയ്യീം, ഏസെം,
യോശുവ 15 : 30 (MOV)
എൽതോലദ്, കെസീൽ, ഹോർമ്മ,
യോശുവ 15 : 31 (MOV)
സിക്ളാഗ്, മദ്മന്ന, സൻസന്ന,
യോശുവ 15 : 32 (MOV)
ലെബായോത്ത, ശിൽഹീം, ആയിൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
യോശുവ 15 : 33 (MOV)
താഴ്‍വീതിയിൽ എസ്തായോൽ, സൊരാ,
യോശുവ 15 : 34 (MOV)
അശ്ന, സനോഹ, ഏൻ-ഗന്നീം, തപ്പൂഹ,
യോശുവ 15 : 35 (MOV)
ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ,
യോശുവ 15 : 36 (MOV)
അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം;
യോശുവ 15 : 37 (MOV)
ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാൻ,
യോശുവ 15 : 38 (MOV)
ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ,
യോശുവ 15 : 39 (MOV)
ലാഖിശ്, ബൊസ്കത്ത്,
യോശുവ 15 : 40 (MOV)
എഗ്ളോൻ, കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
യോശുവ 15 : 41 (MOV)
ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;
യോശുവ 15 : 42 (MOV)
ലിബ്ന, ഏഥെർ, ആശാൻ,
യോശുവ 15 : 43 (MOV)
യിപ്താഹ്, അശ്ന, നെസീബ്,
യോശുവ 15 : 44 (MOV)
കെയില, അക്ളീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 45 (MOV)
എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
യോശുവ 15 : 46 (MOV)
എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 47 (MOV)
അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
യോശുവ 15 : 48 (MOV)
മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
യോശുവ 15 : 49 (MOV)
ദന്ന, ദെബീർ എന്ന കിർയ്യത്ത്-സന്ന,
യോശുവ 15 : 50 (MOV)
അനാബ്, എസ്തെമോ, ആനീം, ഗോശെൻ,
യോശുവ 15 : 51 (MOV)
ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 52 (MOV)
അരാബ്, ദൂമ, എശാൻ,
യോശുവ 15 : 53 (MOV)
യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത,
യോശുവ 15 : 54 (MOV)
ഹെബ്രോൻ എന്ന കിർയ്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
യോശുവ 15 : 55 (MOV)
മാവോൻ, കർമ്മോൽ, സീഫ്, യൂത,
യോശുവ 15 : 56 (MOV)
യിസ്രെയേൽ, യോക്ൿ ദെയാം, സാനോഹ,
യോശുവ 15 : 57 (MOV)
കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും
യോശുവ 15 : 58 (MOV)
അവയുടെ ഗ്രാമങ്ങളും; ഹൽഹൂൽ ബേത്ത്--സൂർ
യോശുവ 15 : 59 (MOV)
ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 60 (MOV)
കിർയ്യത്ത്-യെയാരീം എന്ന കിർയ്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
യോശുവ 15 : 61 (MOV)
മരുഭൂമിയിൽ ബേത്ത്-അരാബ,
യോശുവ 15 : 62 (MOV)
മിദ്ദീൻ, സെഖാഖ, നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
യോശുവ 15 : 63 (MOV)
യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63

BG:

Opacity:

Color:


Size:


Font: