യോശുവ 3 : 1 (MOV)
അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേല്‍മക്കള്‍ എല്ലാവരും ശിത്തീമില്‍നിന്നു പുറപ്പെട്ടു യോര്‍ദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.
യോശുവ 3 : 2 (MOV)
മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികള്‍ പാളയത്തില്‍കൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാല്‍
യോശുവ 3 : 3 (MOV)
നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.
യോശുവ 3 : 4 (MOV)
പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.
യോശുവ 3 : 5 (MOV)
പുരോഹിതന്മാരോടു യോശുവനിങ്ങള് നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിന്‍ എന്നു പറഞ്ഞു. അങ്ങനെ അവര്‍ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.
യോശുവ 3 : 6 (MOV)
പിന്നെ യഹോവ യോശുവയോടുഞാന് മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേല്‍ എല്ലാം അറിയേണ്ടതിന്നു ഞാന്‍ ഇന്നു അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും.
യോശുവ 3 : 7 (MOV)
നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര് യോര്‍ദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോള്‍ യോര്‍ദ്ദാനില്‍ നില്പാന് കല്പിക്ക എന്നു അരുളിച്ചെയ്തു.
യോശുവ 3 : 8 (MOV)
യോശുവ യിസ്രായേല്മക്കളോടുഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്‍പ്പിന്‍ എന്നു പറഞ്ഞു.
യോശുവ 3 : 9 (MOV)
യോശുവ പറഞ്ഞതെന്തെന്നാല്ജീവനുള്ള ദൈവം നിങ്ങളുടെ ഇടയില്‍ ഉണ്ടു; അവന് നിങ്ങളുടെ മുമ്പില്‍നിന്നു കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യ്യര്, യെബൂസ്യര്‍ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങള്‍ ഇതിനാല്‍ അറിയും.
യോശുവ 3 : 10 (MOV)
ഇതാ, സര്‍വ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു.
യോശുവ 3 : 11 (MOV)
ആകയാല്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ .
യോശുവ 3 : 12 (MOV)
സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും.
യോശുവ 3 : 13 (MOV)
അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന് തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര് ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു.
യോശുവ 3 : 14 (MOV)
കൊയിത്തുകാലത്തൊക്കെയും യോര്ദ്ദാന് തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല് വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോള്‍ മേല്‍ വെള്ളത്തിന്റെ ഒഴുകൂ നിന്നു;
യോശുവ 3 : 15 (MOV)
സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.
യോശുവ 3 : 16 (MOV)
യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര് യോര്‍ദ്ദാന്റെ നടുവില്‍ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയും യോര്ദ്ദാന് കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.
❮
❯