ലേവ്യപുസ്തകം 1 : 1 (MOV)
യഹോവ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു
ലേവ്യപുസ്തകം 1 : 2 (MOV)
നീ യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളില്‍ ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.
ലേവ്യപുസ്തകം 1 : 3 (MOV)
അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 1 : 4 (MOV)
അവന്‍ ഹോമയാഗത്തിന്റെ തലയില്‍ കൈവെക്കേണം; എന്നാല്‍ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്റെ പേര്‍ക്കും സുഗ്രാഹ്യമാകും.
ലേവ്യപുസ്തകം 1 : 5 (MOV)
അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
ലേവ്യപുസ്തകം 1 : 6 (MOV)
അവന്‍ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.
ലേവ്യപുസ്തകം 1 : 7 (MOV)
പുരോഹിതനായ അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തിന്മേല്‍ തീ ഇട്ടു തീയുടെ മേല്‍ വിറകു അടുക്കേണം.
ലേവ്യപുസ്തകം 1 : 8 (MOV)
പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
ലേവ്യപുസ്തകം 1 : 9 (MOV)
അതിന്റെ കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേല്‍ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
ലേവ്യപുസ്തകം 1 : 10 (MOV)
ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 1 : 11 (MOV)
അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
ലേവ്യപുസ്തകം 1 : 12 (MOV)
അവന്‍ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന്‍ അവയെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
ലേവ്യപുസ്തകം 1 : 13 (MOV)
കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം; പുരോഹിതന്‍ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.
ലേവ്യപുസ്തകം 1 : 14 (MOV)
യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയില്‍ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കില്‍ അവന്‍ കുറുപ്രാവിനെയോ പ്രാവിന്‍ കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 1 : 15 (MOV)
പുരോഹിതന്‍ അതിനെ യാഗപീഠത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാര്‍ശ്വത്തിങ്കല്‍ പിഴിഞ്ഞുകളയേണം.
ലേവ്യപുസ്തകം 1 : 16 (MOV)
അതിന്റെ തീന്‍ പണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.
ലേവ്യപുസ്തകം 1 : 17 (MOV)
അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണം; പുരോഹിതന്‍ അതിനെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17

BG:

Opacity:

Color:


Size:


Font: