ലേവ്യപുസ്തകം 21 : 1 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്പുരോഹിതന് തന്റെ ജനത്തില്‍ ഒരുവന്റെ ശവത്താല്‍ തന്നെത്താന്‍ മലിനമാക്കരുതു.
ലേവ്യപുസ്തകം 21 : 2 (MOV)
എന്നാല്‍ തന്റെ അമ്മ, അപ്പന് , മകന് , മകള്‍, സഹോദരന് ,
ലേവ്യപുസ്തകം 21 : 3 (MOV)
തനിക്കടുത്തവളും ഭര്‍ത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാര്ച്ചക്കാരാല് അവന്നു മലിനനാകാം.
ലേവ്യപുസ്തകം 21 : 4 (MOV)
അവന് തന്റെ ജനത്തില്‍ പ്രമാണിയായിരിക്കയാല് തന്നെത്താന്‍ മലിനമാക്കി അശുദ്ധനാക്കരുതു.
ലേവ്യപുസ്തകം 21 : 5 (MOV)
അവര്‍ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തില്‍ മുറിവുണ്ടാക്കുകയും അരുതു;
ലേവ്യപുസ്തകം 21 : 6 (MOV)
തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള് അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.
ലേവ്യപുസ്തകം 21 : 7 (MOV)
വേശ്യയെയോ ദുര്ന്നടപ്പുകാരത്തിയെയോ അവര്‍ വിവാഹം കഴിക്കരുതു; ഭര്‍ത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവന് തന്റെ ദൈവത്തിന്നു വിശുദ്ധന് ആകുന്നു.
ലേവ്യപുസ്തകം 21 : 8 (MOV)
അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന് നിന്റെ ദൈവത്തിന്നു ഭോജനം അര്പ്പിക്കുന്നവനാകയാല് നീ അവനെ ശുദ്ധീകരിക്കേണം; അവന് നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന് ആകുന്നു.
ലേവ്യപുസ്തകം 21 : 9 (MOV)
പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാല് അവള് തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.
ലേവ്യപുസ്തകം 21 : 10 (MOV)
അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന് പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില് മഹാ പുരോഹിതനായവന് തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
ലേവ്യപുസ്തകം 21 : 11 (MOV)
അവന് യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.
ലേവ്യപുസ്തകം 21 : 12 (MOV)
വിശുദ്ധമന്ദിരം വിട്ടു അവന് പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേല്‍ ഇരിക്കുന്നു; ഞാന്‍ യഹോവ ആകുന്നു.
ലേവ്യപുസ്തകം 21 : 13 (MOV)
കന്യകയായ സ്ത്രീയെ മാത്രമേ അവന് വിവാഹം കഴിക്കാവു.
ലേവ്യപുസ്തകം 21 : 14 (MOV)
വിധവ, ഉപേക്ഷിക്കപ്പെട്ടവള്, ദുര്ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന് വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
ലേവ്യപുസ്തകം 21 : 15 (MOV)
അവന് തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയില്‍ അശുദ്ധമാക്കരുതു; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
ലേവ്യപുസ്തകം 21 : 16 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍
ലേവ്യപുസ്തകം 21 : 17 (MOV)
നിന്റെ സന്തതിയില്‍ അംഗഹീനനായവന് നിന്റെ ദൈവത്തിന്റെ ഭോജനം അര്പ്പിപ്പാന് ഒരിക്കലും അടുത്തുവരരുതു.
ലേവ്യപുസ്തകം 21 : 18 (MOV)
അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു; കുരുടന് , മുടന്തന്‍ ,
ലേവ്യപുസ്തകം 21 : 19 (MOV)
പതിമക്കൂന് , അധികാംഗന് , കാലൊടിഞ്ഞവന് , കയ്യൊടിഞ്ഞവന് ,
ലേവ്യപുസ്തകം 21 : 20 (MOV)
കൂനന്‍ , മുണ്ടന്‍ , പൂക്കണ്ണന് , ചൊറിയന്‍ , പൊരിച്ചുണങ്ങന് , ഷണ്ഡന് എന്നിങ്ങനെയുള്ളവരും അരുതു.
ലേവ്യപുസ്തകം 21 : 21 (MOV)
പുരോഹിതനായ അഹരോന്റെ സന്തതിയില്‍ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള് അര്പ്പിപ്പാന് അടുത്തു വരരുതു; അവന് അംഗഹീനന് ; അവന് തന്റെ ദൈവത്തിന്റെ ഭോജനം അര്പ്പിപ്പാന് അടുത്തുവരരുതു.
ലേവ്യപുസ്തകം 21 : 22 (MOV)
തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.
ലേവ്യപുസ്തകം 21 : 23 (MOV)
എങ്കിലും തിരശ്ശീലയുടെ അടുക്കല്‍ ചെല്ലുകയും യാഗപീഠത്തിങ്കല്‍ അടുത്തുവരികയും അരുതു; അവന് അംഗഹീനനല്ലോ; അവന് എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
ലേവ്യപുസ്തകം 21 : 24 (MOV)
മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞു.
❮
❯