ലൂക്കോസ് 17 : 1 (MOV)
അവന് തന്റെ ശിഷ്യന്മാരോടു പറഞ്ഞതുഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.
ലൂക്കോസ് 17 : 2 (MOV)
അവന് ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ച വരുത്തുന്നതിനെക്കാള്‍ ഒരു തിരിക്കല്ലു അവന്റെ കഴുത്തില്‍ കെട്ടി അവനെ കടലില്‍ എറിഞ്ഞുകളയുന്നതു അവന്നു നന്നു.
ലൂക്കോസ് 17 : 3 (MOV)
സൂക്ഷിച്ചുകൊള്വിന് ; സഹോദരന് പിഴച്ചാല്‍ അവനെ ശാസിക്ക; അവന് മാനസാന്തരപ്പെട്ടാല്‍ അവനോടു ക്ഷമിക്ക.
ലൂക്കോസ് 17 : 4 (MOV)
ദിവസത്തില്‍ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കല്‍ വന്നുഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോടു ക്ഷമിക്ക.
ലൂക്കോസ് 17 : 5 (MOV)
അപ്പൊസ്തലന്മാര് കര്‍ത്താവിനോടുഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.
ലൂക്കോസ് 17 : 6 (MOV)
അതിന്നു കര്‍ത്താവു പറഞ്ഞതുനിങ്ങള്‍ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ കാട്ടത്തിയോടുവേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.
ലൂക്കോസ് 17 : 7 (MOV)
നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന് ഉണ്ടെന്നിരിക്കട്ടെ. അവന് വയലില്‍നിന്നു വരുമ്പോള്നീ ക്ഷണത്തില്‍ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല
ലൂക്കോസ് 17 : 8 (MOV)
എനിക്കു അത്താഴം ഒരുക്കുക; ഞാന്‍ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊള്‍ക എന്നു പറകയില്ലയോ?
ലൂക്കോസ് 17 : 9 (MOV)
തന്നോടു കല്പിച്ചതു ദാസന് ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?
ലൂക്കോസ് 17 : 10 (MOV)
അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷംഞങ്ങള്‍ പ്രയോജനം ഇല്ലാത്ത ദാസന്മാര്; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിന്‍ .
ലൂക്കോസ് 17 : 11 (MOV)
അവന് യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍
ലൂക്കോസ് 17 : 12 (MOV)
ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര് അവന്നു എതിര്‍പെട്ടു
ലൂക്കോസ് 17 : 13 (MOV)
അകലെ നിന്നുകൊണ്ടുയേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
ലൂക്കോസ് 17 : 14 (MOV)
അവന് അവരെ കണ്ടിട്ടുനിങ്ങള്‍ പോയി പുരോഹിതന്മാര്ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില് തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു.
ലൂക്കോസ് 17 : 15 (MOV)
അവരില്‍ ഒരുത്തന് തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാല്ക്കല് കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;
ലൂക്കോസ് 17 : 16 (MOV)
അവനോ ശമര്യക്കാരന് ആയിരുന്നു
ലൂക്കോസ് 17 : 17 (MOV)
പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ?
ലൂക്കോസ് 17 : 18 (MOV)
ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു
ലൂക്കോസ് 17 : 19 (MOV)
എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ലൂക്കോസ് 17 : 20 (MOV)
ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര് ചോദിച്ചതിന്നുദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;
ലൂക്കോസ് 17 : 21 (MOV)
ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നേ ഉണ്ടല്ലോ എന്നു അവന് ഉത്തരം പറഞ്ഞു.
ലൂക്കോസ് 17 : 22 (MOV)
പിന്നെ അവന് തന്റെ ശിഷ്യന്മാരോടു പറഞ്ഞതുനിങ്ങള് മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാന് ആഗ്രഹിക്കുന്ന കാലം വരും;
ലൂക്കോസ് 17 : 23 (MOV)
കാണുകയില്ലതാനും. അന്നു നിങ്ങളോടുഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുതു, പിന് ചെല്ലുകയുമരുതു.
ലൂക്കോസ് 17 : 24 (MOV)
മിന്നല്‍ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന് തന്റെ ദിവസത്തില്‍ ആകും.
ലൂക്കോസ് 17 : 25 (MOV)
എന്നാല്‍ ആദ്യം അവന് വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
ലൂക്കോസ് 17 : 26 (MOV)
നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.
ലൂക്കോസ് 17 : 27 (MOV)
നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.
ലൂക്കോസ് 17 : 28 (MOV)
ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
ലൂക്കോസ് 17 : 29 (MOV)
എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.
ലൂക്കോസ് 17 : 30 (MOV)
മനുഷ്യപുത്രന് വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും.
ലൂക്കോസ് 17 : 31 (MOV)
അന്നു വീട്ടിന്മേല് ഇരിക്കുന്നവന് വീട്ടിന്നകത്തുള്ള സാധനം എടുപ്പാന് ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.
ലൂക്കോസ് 17 : 32 (MOV)
ലോത്തിന്റെ ഭാര്യയെ ഔര്ത്തുകൊള്വിന് .
ലൂക്കോസ് 17 : 33 (MOV)
തന്റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
ലൂക്കോസ് 17 : 34 (MOV)
ആ രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.
ലൂക്കോസ് 17 : 35 (MOV)
രണ്ടുപേര്‍ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;
ലൂക്കോസ് 17 : 36 (MOV)
മറ്റവളെ ഉപേക്ഷിക്കും (രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും) എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 17 : 37 (MOV)
അവര്‍ അവനോടുകര്‍ത്താവേ, എവിടെ എന്നു ചോദിച്ചതിന്നുശവം ഉള്ളേടത്തു കഴുക്കള് കൂടും എന്നു അവന് പറഞ്ഞു.
❮
❯