മത്തായി 22 : 1 (MOV)
യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍
മത്തായി 22 : 2 (MOV)
“സ്വര്‍ഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
മത്തായി 22 : 3 (MOV)
അവന്‍ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.
മത്തായി 22 : 4 (MOV)
പിന്നെയും അവന്‍ മറ്റു ദാസന്മാരെ അയച്ചുഎന്റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന്‍ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
മത്തായി 22 : 5 (MOV)
അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
മത്തായി 22 : 6 (MOV)
ശേഷമുള്ളവര്‍ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.
മത്തായി 22 : 7 (MOV)
രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
മത്തായി 22 : 8 (MOV)
പിന്നെ അവന്‍ ദാസന്മാരോടുകല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.
മത്തായി 22 : 9 (MOV)
ആകയാല്‍ വഴിത്തലെക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന്‍ എന്നു പറഞ്ഞു.
മത്തായി 22 : 10 (MOV)
ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
മത്തായി 22 : 11 (MOV)
വിരുന്നുകാരെ നോക്കുവാന്‍ രാജാവു അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു
മത്തായി 22 : 12 (MOV)
സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.
മത്തായി 22 : 13 (MOV)
രാജാവു ശുശ്രൂഷക്കാരോടുഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
മത്തായി 22 : 14 (MOV)
വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
മത്തായി 22 : 15 (MOV)
അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
മത്തായി 22 : 16 (MOV)
തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല്‍ അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.
മത്തായി 22 : 17 (MOV)
നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.
മത്തായി 22 : 18 (MOV)
യേശു അവരുടെ ദുഷ്ടത അറിഞ്ഞു“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
മത്തായി 22 : 19 (MOV)
കരത്തിന്നുള്ള നാണയം കാണിപ്പിന്‍” എന്നു പറഞ്ഞു; അവര്‍ അവന്റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.
മത്തായി 22 : 20 (MOV)
അവന്‍ അവരോടു“ഈ സ്വരൂപവും മേലെഴുത്തും ആരുടേതു” എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവര്‍ പറഞ്ഞു.
മത്തായി 22 : 21 (MOV)
“എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍” എന്നു അവര്‍ അവരോടു പറഞ്ഞു.
മത്തായി 22 : 22 (MOV)
അവര്‍ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
മത്തായി 22 : 23 (MOV)
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല്‍ വന്നു
മത്തായി 22 : 24 (MOV)
ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
മത്തായി 22 : 25 (MOV)
എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
മത്തായി 22 : 26 (MOV)
രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍ വരെയും അങ്ങനെ തന്നേ.
മത്തായി 22 : 27 (MOV)
എല്ലാവരും കഴിഞ്ഞിട്ടു ഒടുവില്‍ സ്ത്രീയും മരിച്ചു.
മത്തായി 22 : 28 (MOV)
എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ ഏഴുവരില്‍ ആര്‍ക്കും ഭാര്യയാകും? എാല്ലവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
മത്തായി 22 : 29 (MOV)
അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
മത്തായി 22 : 30 (MOV)
പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
മത്തായി 22 : 31 (MOV)
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ?
മത്തായി 22 : 32 (MOV)
ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവന്‍ അരുളി ച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”
മത്തായി 22 : 33 (MOV)
പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു.
മത്തായി 22 : 34 (MOV)
സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചു കൂടി,
മത്തായി 22 : 35 (MOV)
അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു
മത്തായി 22 : 36 (MOV)
ഗുരോ, ന്യാപ്രമാണത്തില്‍ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
മത്തായി 22 : 37 (MOV)
യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.
മത്തായി 22 : 38 (MOV)
ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം
മത്തായി 22 : 39 (MOV)
കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
മത്തായി 22 : 40 (MOV)
ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
മത്തായി 22 : 41 (MOV)
പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു
മത്തായി 22 : 42 (MOV)
“ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു?” അവന്‍ ആരുടെ പുത്രന്‍ എന്നി ചോദിച്ചു; ദാവീദിന്റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു.
മത്തായി 22 : 43 (MOV)
അവന്‍ അവരോടു“എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ 'കര്‍ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ?”
മത്തായി 22 : 44 (MOV)
“ 'ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക' എന്നു കര്‍ത്താവു എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്തു” എന്നു അവന്‍ പറയുന്നുവല്ലോ. “ദാവീദ് അവനെ 'കര്‍ത്താവു' എന്നു പറയുന്നുവെങ്കില്‍ അവന്റെ പുത്രന്‍ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.
മത്തായി 22 : 45 (MOV)
അവനോടു ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല;
മത്തായി 22 : 46 (MOV)
അന്നുമുതല്‍ ആരും അവനോടു ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46

BG:

Opacity:

Color:


Size:


Font: