സംഖ്യാപുസ്തകം 2 : 1 (MOV)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
സംഖ്യാപുസ്തകം 2 : 2 (MOV)
യിസ്രായേല്‍ മക്കളില്‍ ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവര്‍ പാളയമിറങ്ങേണം.
സംഖ്യാപുസ്തകം 2 : 3 (MOV)
യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കള്‍ക്കു അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 4 (MOV)
അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേര്‍.
സംഖ്യാപുസ്തകം 2 : 5 (MOV)
അവന്റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്‍ക്കു സൂവാരിന്റെ മകന്‍ നെഥനയേല്‍ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 6 (MOV)
അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.
സംഖ്യാപുസ്തകം 2 : 7 (MOV)
പിന്നെ സെബൂലൂന്‍ ഗോത്രം; സെബൂലൂന്റെ മക്കള്‍ക്കു ഹേലോന്റെ മകന്‍ എലീയാബ് പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 8 (MOV)
അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേര്‍.
സംഖ്യാപുസ്തകം 2 : 9 (MOV)
യെഹൂദാപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ലക്ഷത്തെണ്‍പത്താറായിരത്തി നാനൂറു പേര്‍. ഇവര്‍ ആദ്യം പുറപ്പെടേണം.
സംഖ്യാപുസ്തകം 2 : 10 (MOV)
രൂബേന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കള്‍ക്കു ശെദേയൂരിന്റെ മകന്‍ എലീസൂര്‍ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 11 (MOV)
അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.
സംഖ്യാപുസ്തകം 2 : 12 (MOV)
അവന്റെ അരികെ ശിമെയോന്‍ ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കള്‍ക്കു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 13 (MOV)
അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.
സംഖ്യാപുസ്തകം 2 : 14 (MOV)
പിന്നെ ഗാദ് ഗോത്രം; ഗാദിന്റെ മക്കള്‍ക്കു രെയൂവേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 15 (MOV)
അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.
സംഖ്യാപുസ്തകം 2 : 16 (MOV)
രൂബേന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്‍. അവര്‍ രണ്ടാമതായി പുറപ്പെടേണം.
സംഖ്യാപുസ്തകം 2 : 17 (MOV)
പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവില്‍ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവര്‍ പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
സംഖ്യാപുസ്തകം 2 : 18 (MOV)
എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കള്‍ക്കു അമ്മീഹൂദിന്റെ മകന്‍ എലീശാമാ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 19 (MOV)
അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്‍.
സംഖ്യാപുസ്തകം 2 : 20 (MOV)
അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്‍ക്കു പെദാസൂരിന്റെ മകന്‍ ഗമലീയേല്‍ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 21 (MOV)
അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേര്‍.
സംഖ്യാപുസ്തകം 2 : 22 (MOV)
പിന്നെ ബെന്യാമീന്‍ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കള്‍ക്കു ഗിദെയോനിയുടെ മകന്‍ അബീദാന്‍ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 23 (MOV)
അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.
സംഖ്യാപുസ്തകം 2 : 24 (MOV)
എഫ്രയീംപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്‍. അവര്‍ മൂന്നാമതായി പുറപ്പെടേണം.
സംഖ്യാപുസ്തകം 2 : 25 (MOV)
ദാന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കള്‍ക്കു അമ്മീശദ്ദായിയുടെ മകന്‍ അഹീയേസര്‍ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 26 (MOV)
അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേര്‍.
സംഖ്യാപുസ്തകം 2 : 27 (MOV)
അവന്റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്‍ക്കു ഒക്രാന്റെ മകന്‍ പഗീയേല്‍ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 28 (MOV)
അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.
സംഖ്യാപുസ്തകം 2 : 29 (MOV)
പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്‍ക്കു ഏനാന്റെ മകന്‍ അഹീര പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2 : 30 (MOV)
അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.
സംഖ്യാപുസ്തകം 2 : 31 (MOV)
ദാന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേര്‍. അവര്‍ തങ്ങളുടെ കൊടികളോടുകൂടെ ഒടുവില്‍ പുറപ്പെടേണം.
സംഖ്യാപുസ്തകം 2 : 32 (MOV)
യിസ്രായേല്‍മക്കളില്‍ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നേ. പാളയങ്ങളില്‍ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേര്‍ ആയിരുന്നു.
സംഖ്യാപുസ്തകം 2 : 33 (MOV)
എന്നാല്‍ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ ലേവ്യരെ എണ്ണിയില്ല.
സംഖ്യാപുസ്തകം 2 : 34 (MOV)
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു; അങ്ങനെ തന്നേ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവര്‍ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34

BG:

Opacity:

Color:


Size:


Font: