സംഖ്യാപുസ്തകം 34 : 1 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
സംഖ്യാപുസ്തകം 34 : 2 (MOV)
യിസ്രായേല്‍മക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാല്‍നിങ്ങള്‍ കനാന്‍ ദേശത്തു എത്തുമ്പോള്‍ നിങ്ങള്‍ക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം.
സംഖ്യാപുസ്തകം 34 : 3 (MOV)
തെക്കെ ഭാഗം സീന്‍ മരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര്‍ കിഴക്കു ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം.
സംഖ്യാപുസ്തകം 34 : 4 (MOV)
പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
സംഖ്യാപുസ്തകം 34 : 5 (MOV)
പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം.
സംഖ്യാപുസ്തകം 34 : 6 (MOV)
പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്‍.
സംഖ്യാപുസ്തകം 34 : 7 (MOV)
വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം.
സംഖ്യാപുസ്തകം 34 : 8 (MOV)
ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര്‍ അവസാനിക്കേണം;
സംഖ്യാപുസ്തകം 34 : 9 (MOV)
പിന്നെ അതിര്‍ സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്‍.
സംഖ്യാപുസ്തകം 34 : 10 (MOV)
കിഴക്കോ ഹസാര്‍-എനാന്‍ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.
സംഖ്യാപുസ്തകം 34 : 11 (MOV)
ശെഫാംതുടങ്ങി ആ അതിര്‍ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം.
സംഖ്യാപുസ്തകം 34 : 12 (MOV)
അവിടെ നിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിര്‍ ആയിരിക്കേണം.
സംഖ്യാപുസ്തകം 34 : 13 (MOV)
മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുനിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.
സംഖ്യാപുസ്തകം 34 : 14 (MOV)
രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.
സംഖ്യാപുസ്തകം 34 : 15 (MOV)
ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു.
സംഖ്യാപുസ്തകം 34 : 16 (MOV)
പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു
സംഖ്യാപുസ്തകം 34 : 17 (MOV)
നിങ്ങള്‍ക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
സംഖ്യാപുസ്തകം 34 : 18 (MOV)
ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങള്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.
സംഖ്യാപുസ്തകം 34 : 19 (MOV)
അവര്‍ ആരെല്ലാമെന്നാല്‍യെഹൂദാഗോത്രത്തില്‍ യെഫുന്നെയുടെ മകന്‍ കാലേബ്.
സംഖ്യാപുസ്തകം 34 : 20 (MOV)
ശിമെയോന്‍ ഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന്‍ ശെമൂവേല്‍.
സംഖ്യാപുസ്തകം 34 : 21 (MOV)
ബെന്യാമീന്‍ ഗോത്രത്തില്‍ കിസ്ളോന്റെ മകന്‍ എലീദാദ്.
സംഖ്യാപുസ്തകം 34 : 22 (MOV)
ദാന്‍ ഗോത്രത്തിന്നുള്ള പ്രഭു യൊഗ്ളിയുടെ മകന്‍ ബുക്കി.
സംഖ്യാപുസ്തകം 34 : 23 (MOV)
യോസേഫിന്റെ പുത്രന്മാരില്‍ മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്റെ മകന്‍ ഹാന്നീയേല്‍.
സംഖ്യാപുസ്തകം 34 : 24 (MOV)
എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു ശിഫ്താന്റെ മകന്‍ കെമൂവേല്‍.
സംഖ്യാപുസ്തകം 34 : 25 (MOV)
സെബൂലൂന്‍ ഗോത്രത്തിന്നുള്ള പ്രഭു പര്‍ന്നാക്കിന്റെ മകന്‍ എലീസാഫാന്‍ .
സംഖ്യാപുസ്തകം 34 : 26 (MOV)
യിസ്സാഖാര്‍ ഗോത്രത്തിന്നുള്ള പ്രഭു അസ്സാന്റെ മകന്‍ പല്‍ത്തീയേല്‍.
സംഖ്യാപുസ്തകം 34 : 27 (MOV)
ആശേര്‍ഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രന്‍ അഹീഹൂദ്.
സംഖ്യാപുസ്തകം 34 : 28 (MOV)
നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകന്‍ പെദഹേല്‍.
സംഖ്യാപുസ്തകം 34 : 29 (MOV)
യിസ്രായേല്‍മക്കള്‍ക്കു കനാന്‍ ദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവര്‍ ഇവര്‍ തന്നേ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

BG:

Opacity:

Color:


Size:


Font: