സങ്കീർത്തനങ്ങൾ 103 : 1 (MOV)
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
സങ്കീർത്തനങ്ങൾ 103 : 2 (MOV)
എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
സങ്കീർത്തനങ്ങൾ 103 : 3 (MOV)
എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു.
സങ്കീർത്തനങ്ങൾ 103 : 4 (MOV)
അവന് നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
സങ്കീർത്തനങ്ങൾ 103 : 5 (MOV)
അവന് നിന്റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; അവന് ദയയും കരുണയും നിന്നെ അണിയിക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 6 (MOV)
നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവന് നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
സങ്കീർത്തനങ്ങൾ 103 : 7 (MOV)
യഹോവ സകലപീഡിതന്മാര്‍ക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
സങ്കീർത്തനങ്ങൾ 103 : 8 (MOV)
അവന് തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേല്‍മക്കളെയും അറിയിച്ചു.
സങ്കീർത്തനങ്ങൾ 103 : 9 (MOV)
യഹോവ കരുണയും കൃപയും നിറഞ്ഞവന് ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന് തന്നേ.
സങ്കീർത്തനങ്ങൾ 103 : 10 (MOV)
അവന് എല്ലായ്പോഴും ഭര്‍ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
സങ്കീർത്തനങ്ങൾ 103 : 11 (MOV)
അവന് നമ്മുടെ പാപങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
സങ്കീർത്തനങ്ങൾ 103 : 12 (MOV)
ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 13 (MOV)
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന് നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 14 (MOV)
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവേക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
സങ്കീർത്തനങ്ങൾ 103 : 15 (MOV)
അവന് നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന് ഔര്‍ക്കുംന്നു.
സങ്കീർത്തനങ്ങൾ 103 : 16 (MOV)
മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന് പൂക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 17 (MOV)
കാറ്റു അതിന്മേല് അടിക്കുമ്പോള്‍ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
സങ്കീർത്തനങ്ങൾ 103 : 18 (MOV)
യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.
സങ്കീർത്തനങ്ങൾ 103 : 19 (MOV)
അവന്റെ നിയമത്തെ പ്രാണിക്കുന്നവര്‍ക്കും അവന്റെ കല്പനകളെ ഔര്‍ത്തു ആചരിക്കുന്നവര്‍ക്കും തന്നേ.
സങ്കീർത്തനങ്ങൾ 103 : 20 (MOV)
യഹോവ തന്റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
സങ്കീർത്തനങ്ങൾ 103 : 21 (MOV)
അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .
സങ്കീർത്തനങ്ങൾ 103 : 22 (MOV)
അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ ;
സങ്കീർത്തനങ്ങൾ 103 : 23 (MOV)
അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിന്‍ ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക.
❮
❯