സങ്കീർത്തനങ്ങൾ 113 : 1 (MOV)
യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ .
സങ്കീർത്തനങ്ങൾ 113 : 2 (MOV)
യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതല്‍ എന്നെന്നേക്കും തന്നേ.
സങ്കീർത്തനങ്ങൾ 113 : 3 (MOV)
സൂര്യന്റെ ഉദയംമുതല്‍ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 113 : 4 (MOV)
യഹോവ സകലജാതികള്‍ക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയര്‍ന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 113 : 5 (MOV)
ഉന്നതത്തില്‍ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവേക്കു സദൃശന്‍ ആരുള്ളു?
സങ്കീർത്തനങ്ങൾ 113 : 6 (MOV)
ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന്‍ കുനിഞ്ഞുനോക്കുന്നു.
സങ്കീർത്തനങ്ങൾ 113 : 7 (MOV)
അവന്‍ എളിയവനെ പൊടിയില്‍നിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയില്‍നിന്നു ഉയര്‍ത്തുകയും ചെയ്തു;
സങ്കീർത്തനങ്ങൾ 113 : 8 (MOV)
പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.
സങ്കീർത്തനങ്ങൾ 113 : 9 (MOV)
അവന്‍ വീട്ടില്‍ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.

1 2 3 4 5 6 7 8 9

BG:

Opacity:

Color:


Size:


Font: