സങ്കീർത്തനങ്ങൾ 115 : 1 (MOV)
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
സങ്കീർത്തനങ്ങൾ 115 : 2 (MOV)
അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?
സങ്കീർത്തനങ്ങൾ 115 : 3 (MOV)
നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 115 : 4 (MOV)
അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
സങ്കീർത്തനങ്ങൾ 115 : 5 (MOV)
അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
സങ്കീർത്തനങ്ങൾ 115 : 6 (MOV)
അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
സങ്കീർത്തനങ്ങൾ 115 : 7 (MOV)
അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 115 : 8 (MOV)
അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
സങ്കീർത്തനങ്ങൾ 115 : 9 (MOV)
യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
സങ്കീർത്തനങ്ങൾ 115 : 10 (MOV)
അഹരോൻ ഗൃഹമേ, യഹോവയിൽ ആശ്രയിക്ക. അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
സങ്കീർത്തനങ്ങൾ 115 : 11 (MOV)
യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
സങ്കീർത്തനങ്ങൾ 115 : 12 (MOV)
യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും.
സങ്കീർത്തനങ്ങൾ 115 : 13 (MOV)
അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
സങ്കീർത്തനങ്ങൾ 115 : 14 (MOV)
യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
സങ്കീർത്തനങ്ങൾ 115 : 15 (MOV)
ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
സങ്കീർത്തനങ്ങൾ 115 : 16 (MOV)
സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 115 : 17 (MOV)
മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,
സങ്കീർത്തനങ്ങൾ 115 : 18 (MOV)
നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18