സങ്കീർത്തനങ്ങൾ 120 : 1 (MOV)
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 120 : 2 (MOV)
യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
സങ്കീർത്തനങ്ങൾ 120 : 3 (MOV)
വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
സങ്കീർത്തനങ്ങൾ 120 : 4 (MOV)
വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.
സങ്കീർത്തനങ്ങൾ 120 : 5 (MOV)
ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
സങ്കീർത്തനങ്ങൾ 120 : 6 (MOV)
സമാധാനദ്വേഷിയോടുകൂടെ പാർക്കുന്നതു എനിക്കു മതിമതിയായി.
സങ്കീർത്തനങ്ങൾ 120 : 7 (MOV)
ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.

1 2 3 4 5 6 7

BG:

Opacity:

Color:


Size:


Font: