സങ്കീർത്തനങ്ങൾ 121 : 1 (MOV)
ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
സങ്കീർത്തനങ്ങൾ 121 : 2 (MOV)
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
സങ്കീർത്തനങ്ങൾ 121 : 3 (MOV)
നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
സങ്കീർത്തനങ്ങൾ 121 : 4 (MOV)
യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
സങ്കീർത്തനങ്ങൾ 121 : 5 (MOV)
യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
സങ്കീർത്തനങ്ങൾ 121 : 6 (MOV)
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
സങ്കീർത്തനങ്ങൾ 121 : 7 (MOV)
യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
സങ്കീർത്തനങ്ങൾ 121 : 8 (MOV)
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

1 2 3 4 5 6 7 8

BG:

Opacity:

Color:


Size:


Font: