സങ്കീർത്തനങ്ങൾ 123 : 1 (MOV)
ആരോഹണഗീതം
സങ്കീർത്തനങ്ങൾ 123 : 2 (MOV)
സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാന്‍ എന്റെ കണ്ണു ഉയര്‍ത്തുന്നു.
സങ്കീർത്തനങ്ങൾ 123 : 3 (MOV)
ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവന്‍ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 123 : 4 (MOV)
യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങള്‍ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 123 : 5 (MOV)
സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.

1 2 3 4 5

BG:

Opacity:

Color:


Size:


Font: