സങ്കീർത്തനങ്ങൾ 136 : 1 (MOV)
യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 2 (MOV)
ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 3 (MOV)
കർത്താധികർത്താവിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 4 (MOV)
ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 5 (MOV)
ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 6 (MOV)
ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 7 (MOV)
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 8 (MOV)
പകൽ വാഴുവാൻ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 9 (MOV)
രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 10 (MOV)
മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 11 (MOV)
അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 12 (MOV)
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 13 (MOV)
ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 14 (MOV)
അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 15 (MOV)
ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 16 (MOV)
തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 17 (MOV)
മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 18 (MOV)
ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 19 (MOV)
അമോർയ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 20 (MOV)
ബാശാൻ രാജാവായ ഓഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 21 (MOV)
അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 22 (MOV)
തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 23 (MOV)
നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 24 (MOV)
നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 25 (MOV)
സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136 : 26 (MOV)
സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
❮
❯