സങ്കീർത്തനങ്ങൾ 20 : 1 (MOV)
യഹോവ കഷ്ടകാലത്തില്‍ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്‍ ദൈവത്തിന്റെ നാമം നിന്നെ ഉയര്‍ത്തുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 20 : 2 (MOV)
അവന്‍ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ. സീയോനില്‍നിന്നു നിന്നെ താങ്ങുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 20 : 3 (MOV)
നിന്റെ വഴിപാടുകളെ ഒക്കെയും അവന്‍ ഔര്‍ക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.
സങ്കീർത്തനങ്ങൾ 20 : 4 (MOV)
നിന്റെ ഹൃദയത്തിലെ ആഗ്രഹം അവന്‍ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവര്‍ത്തിക്കട്ടെ.
സങ്കീർത്തനങ്ങൾ 20 : 5 (MOV)
ഞങ്ങള്‍ നിന്റെ ജയത്തില്‍ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ കൊടി ഉയര്‍ത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവര്‍ത്തിക്കുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 20 : 6 (MOV)
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവന്‍ തന്റെ വിശുദ്ധസ്വര്‍ഗ്ഗത്തില്‍നിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാല്‍ അവന്നു ഉത്തരമരുളും.
സങ്കീർത്തനങ്ങൾ 20 : 7 (MOV)
ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.
സങ്കീർത്തനങ്ങൾ 20 : 8 (MOV)
അവര്‍ കുനിഞ്ഞു വീണുപോയി; എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നിലക്കുന്നു.
സങ്കീർത്തനങ്ങൾ 20 : 9 (MOV)
യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ഉത്തരമരുളേണമേ.

1 2 3 4 5 6 7 8 9

BG:

Opacity:

Color:


Size:


Font: