സങ്കീർത്തനങ്ങൾ 92 : 1 (MOV)
യഹോവേക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീര്‍ത്തിക്കുന്നതും
സങ്കീർത്തനങ്ങൾ 92 : 2 (MOV)
പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
സങ്കീർത്തനങ്ങൾ 92 : 3 (MOV)
രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വര്‍ണ്ണിക്കുന്നതും നല്ലതു.
സങ്കീർത്തനങ്ങൾ 92 : 4 (MOV)
യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
സങ്കീർത്തനങ്ങൾ 92 : 5 (MOV)
യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങള്‍ അത്യന്തം അഗാധമായവ തന്നേ.
സങ്കീർത്തനങ്ങൾ 92 : 6 (MOV)
മൃഗപ്രായനായ മനുഷ്യന് അതു അറിയുന്നില്ല; മൂഢന് അതു ഗ്രഹിക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 92 : 7 (MOV)
ദുഷ്ടന്മാര് പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
സങ്കീർത്തനങ്ങൾ 92 : 8 (MOV)
നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
സങ്കീർത്തനങ്ങൾ 92 : 9 (MOV)
യഹോവേ, ഇതാ, നിന്റെ ശത്രുക്കള്‍, ഇതാ, നിന്റെ ശത്രുക്കള്‍ നശിച്ചുപോകുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും ചിതറിപ്പോകും.
സങ്കീർത്തനങ്ങൾ 92 : 10 (MOV)
എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 92 : 11 (MOV)
എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിര്‍ക്കുംന്ന ദുഷ്കര്‍മ്മികളെക്കുറിച്ചു കേട്ടും രസിക്കും.
സങ്കീർത്തനങ്ങൾ 92 : 12 (MOV)
നീതിമാന് പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
സങ്കീർത്തനങ്ങൾ 92 : 13 (MOV)
യഹോവയുടെ ആലയത്തില്‍ നടുതലയായവര് നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളില്‍ തഴെക്കും.
സങ്കീർത്തനങ്ങൾ 92 : 14 (MOV)
വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
സങ്കീർത്തനങ്ങൾ 92 : 15 (MOV)
യഹോവ നേരുള്ളവന് , അവന് എന്റെ പാറ, അവനില്‍ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.
❮
❯