ഉത്തമ ഗീതം 6 : 1 (MOV)
സ്ത്രീകളില്‍ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്‍ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയന്‍ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങള്‍ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
ഉത്തമ ഗീതം 6 : 2 (MOV)
തോട്ടങ്ങളില്‍ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.
ഉത്തമ ഗീതം 6 : 3 (MOV)
ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍; എന്റെ പ്രിയന്‍ എനിക്കുള്ളവന്‍ ; അവന്‍ താമരകളുടെ ഇടയില്‍ മേയക്കുന്നു.
ഉത്തമ ഗീതം 6 : 4 (MOV)
എന്റെ പ്രിയേ, നീ തിര്‍സ്സാപോലെ സൌന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര.
ഉത്തമ ഗീതം 6 : 5 (MOV)
നിന്റെ കണ്ണു എങ്കല്‍നിന്നു തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടംപോലെയാകുന്നു.
ഉത്തമ ഗീതം 6 : 6 (MOV)
നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
ഉത്തമ ഗീതം 6 : 7 (MOV)
നിന്റെ ചെന്നികള്‍ നിന്റെ മൂടുപടത്തിന്റെ ഉള്ളില്‍ മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
ഉത്തമ ഗീതം 6 : 8 (MOV)
അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
ഉത്തമ ഗീതം 6 : 9 (MOV)
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവള്‍ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവള്‍ക്കു ഔമനയും ആകുന്നു; കന്യകമാര്‍ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
ഉത്തമ ഗീതം 6 : 10 (MOV)
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍?
ഉത്തമ ഗീതം 6 : 11 (MOV)
ഞാന്‍ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിര്‍ക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത് തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.
ഉത്തമ ഗീതം 6 : 12 (MOV)
എന്റെ അഭിലാഷം ഹേതുവായി ഞാന്‍ അറിയാതെ എന്റെ പ്രഭുജനത്തിന്‍ രഥങ്ങളുടെ ഇടയില്‍ എത്തി.

1 2 3 4 5 6 7 8 9 10 11 12

BG:

Opacity:

Color:


Size:


Font: