1 ദിനവൃത്താന്തം 12 : 1 (OCVML)
ദാവീദിനോടു ചേർന്ന പോരാളികൾ കീശിന്റെ മകനായ ശൗലിന്റെനിമിത്തം ദാവീദ് ഒളിച്ചുതാമസിച്ചിരുന്ന കാലത്ത് സിക്ലാഗിൽ അദ്ദേഹത്തിന്റെ അടുത്തുവന്ന ആളുകൾ ഇവരായിരുന്നു—അവർ ദാവീദിനെ യുദ്ധത്തിൽ സഹായിച്ച പടയാളികളിൽ ഉൾപ്പെട്ടവരായിരുന്നു;
1 ദിനവൃത്താന്തം 12 : 2 (OCVML)
അവർ അമ്പെയ്യുന്നതിൽ വിദഗ്ദ്ധരും വില്ലാളികളും ഇടങ്കൈകൊണ്ടും വലങ്കൈകൊണ്ടും കവിണയെറിയാൻ കഴിവുള്ളവരും ബെന്യാമീൻഗോത്രക്കാരും ശൗലിന്റെ ബന്ധുക്കളും ആയിരുന്നു:
1 ദിനവൃത്താന്തം 12 : 3 (OCVML)
ഗിബെയാത്യനായ ശെമായുടെ പുത്രൻ അഹീയേസെർ അവരുടെ നായകനും അദ്ദേഹത്തിന്റെ സഹോദരൻ യോവാശും അസ്മാവെത്തിന്റെ പുത്രന്മാരായ യസീയേലും പേലെത്തും ബെരാഖാ, അനാഥോത്യനായ യേഹു,
1 ദിനവൃത്താന്തം 12 : 4 (OCVML)
മുപ്പതു വീരയോദ്ധാക്കളിൽ ഒരുവനും ഗിബെയോന്യനുമായ യിശ്മയ്യാവ്—ഇദ്ദേഹം മുപ്പതുപേർക്കു നായകനായിരുന്നു— യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്
1 ദിനവൃത്താന്തം 12 : 5 (OCVML)
എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരുഥ്യനായ ശെഫത്യാവ്,
1 ദിനവൃത്താന്തം 12 : 6 (OCVML)
എൽക്കാനാ, യിശ്ശീയാവ്, അസരെയേൽ, കോരഹ്യരായ യൊയേസേരും യാശോബ്യെരും,
1 ദിനവൃത്താന്തം 12 : 7 (OCVML)
ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോയേലായും സെബദ്യാവും.
1 ദിനവൃത്താന്തം 12 : 8 (OCVML)
ദാവീദ് മരുഭൂമിയിൽ സുരക്ഷിതസങ്കേതത്തിൽ ആയിരുന്നപ്പോൾ ചില ഗാദ്യർ കൂറുമാറി അദ്ദേഹത്തോടു ചേർന്നു. അവർ ധീരരായ പോരാളികളും യുദ്ധസന്നദ്ധരും കുന്തവും പരിചയും ഉപയോഗിച്ചു പൊരുതാൻ വിദഗ്ദ്ധരും സിംഹമുഖമുള്ളവരും പർവതങ്ങളിലെ കലമാനുകളെപ്പോലെ വേഗമേറിയവരുമായിരുന്നു.
1 ദിനവൃത്താന്തം 12 : 9 (OCVML)
ഏസെർ അവരുടെ നായകനായിരുന്നു. ഓബദ്യാവ് രണ്ടാമനും എലീയാബ് മൂന്നാമനും
1 ദിനവൃത്താന്തം 12 : 10 (OCVML)
മിശ്മന്നാ നാലാമനും യിരെമ്യാവ് അഞ്ചാമനും
1 ദിനവൃത്താന്തം 12 : 11 (OCVML)
അത്ഥായി ആറാമനും എലീയേൽ ഏഴാമനും
1 ദിനവൃത്താന്തം 12 : 12 (OCVML)
യോഹാനാൻ എട്ടാമനും എൽസാബാദ് ഒൻപതാമനും
1 ദിനവൃത്താന്തം 12 : 13 (OCVML)
യിരെമ്യാവ് പത്താമനും മക്ബന്നായി പതിനൊന്നാമനുമായിരുന്നു.
1 ദിനവൃത്താന്തം 12 : 14 (OCVML)
ഈ ഗാദ്യർ സൈന്യാധിപന്മാരായിരുന്നു; അവരിൽ ഏറ്റവും കഴിവു കുറഞ്ഞവൻ നൂറുപേർക്കു തുല്യനും ഏറ്റവും കഴിവുകൂടിയവൻ ആയിരംപേർക്കു തുല്യനും ആയിരുന്നു.
1 ദിനവൃത്താന്തം 12 : 15 (OCVML)
ഒന്നാംമാസത്തിൽ യോർദാൻനദി കരകവിഞ്ഞൊഴുകിക്കൊണ്ടിരുന്നപ്പോൾ അതു കടന്നുചെന്ന് താഴ്വരകളിലെ നിവാസികളെ ആകമാനം കിഴക്കോട്ടും പടിഞ്ഞാറോട്ടും പലായനം ചെയ്യിച്ചത് ഇവർതന്നെ ആയിരുന്നു.
1 ദിനവൃത്താന്തം 12 : 16 (OCVML)
മറ്റു ബെന്യാമീന്യരും ചില യെഹൂദന്മാരുംകൂടി സുരക്ഷിതസങ്കേതത്തിൽ ദാവീദിന്റെ അടുത്തുവന്നു.
1 ദിനവൃത്താന്തം 12 : 17 (OCVML)
ദാവീദ് പുറത്തുവന്ന് അവരെ എതിരേറ്റിട്ടു പറഞ്ഞു: “നിങ്ങൾ സൗഹൃദപൂർവം, എന്നെ തുണയ്ക്കാനാണു വന്നിരിക്കുന്നതെങ്കിൽ നിങ്ങളെ എന്നോടുകൂടെ ചേർക്കാൻ ഞാനൊരുക്കമാണ്. മറിച്ച്, എന്റെ കൈകൾ നിർദോഷവും അക്രമരഹിതവുമായിരിക്കെ, നിങ്ങൾ എന്നെ എന്റെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കാനാണു വന്നിരിക്കുന്നതെങ്കിൽ നമ്മുടെ പിതാക്കന്മാരുടെ ദൈവം അതു കാണുകയും നിങ്ങളെ ശിക്ഷിക്കുകയും ചെയ്യട്ടെ!”
1 ദിനവൃത്താന്തം 12 : 18 (OCVML)
1 ദിനവൃത്താന്തം 12 : 19 (OCVML)
അപ്പോൾ മുപ്പതുപേർക്കു തലവനായ അമാസായിയുടെമേൽ ദൈവാത്മാവു വന്നു; അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ! യിശ്ശായിപുത്രാ, ഞങ്ങൾ നിന്നോടുകൂടെ! സമാധാനം, നിനക്കു സമാധാനം, നിന്നെ സഹായിക്കുന്നവർക്കും സമാധാനം; കാരണം അങ്ങയുടെ ദൈവം അങ്ങയെ സഹായിക്കും!” അപ്പോൾ ദാവീദ് അവരെ സ്വീകരിച്ചു; തന്റെ കവർച്ചപ്പടയുടെ തലവന്മാരായി അവരെ നിയമിച്ചു. ദാവീദ് ഫെലിസ്ത്യരോടുചേർന്ന് ശൗലിനെതിരേ യുദ്ധത്തിനു പോയിരുന്നപ്പോൾ മനശ്ശെ ഗോത്രത്തിൽപ്പെട്ട ചിലർ കൂറുമാറിവന്ന് അദ്ദേഹത്തോടു ചേർന്നു. ദാവീദിനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും ഫെലിസ്ത്യരെ സഹായിക്കാൻ ഇടവന്നില്ല. ഫെലിസ്ത്യഭരണാധികാരികൾതമ്മിൽ കൂടിയാലോചിച്ചശേഷം ദാവീദിനെ മടക്കി അയച്ചു. അവർ പറഞ്ഞത് ഇപ്രകാരമാണ്: “സമരമുഖത്തുവെച്ചു ദാവീദ് തന്റെ യജമാനനായ ശൗലിന്റെപക്ഷം ചേർന്നാൽ നാം നമ്മുടെ തലയാണ് ഈ ഉടമ്പടിക്കു വിലയായി കൊടുക്കേണ്ടിവരിക.”
1 ദിനവൃത്താന്തം 12 : 20 (OCVML)
ദാവീദ് സിക്ലാഗിലേക്കു പോയപ്പോൾ കൂറുമാറിവന്ന് അദ്ദേഹത്തോടുചേർന്ന മനശ്ശെ ഗോത്രജർ ഇവരാണ്: അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി—ഇവർ മനശ്ശെഗോത്രത്തിലെ സഹസ്രാധിപന്മാരായിരുന്നു.
1 ദിനവൃത്താന്തം 12 : 21 (OCVML)
അവരെല്ലാവരും ധീരന്മാരായ പോരാളികൾ ആയിരുന്നതിനാൽ ശത്രുക്കളുടെ കവർച്ചപ്പടയെ എതിരിടുന്നതിൽ ദാവീദിനെ സഹായിച്ചു. അവർ ദാവീദിന്റെ സൈന്യത്തിൽ അധിപതിമാരും ആയിരുന്നു.
1 ദിനവൃത്താന്തം 12 : 22 (OCVML)
ദൈവത്തിന്റെ സൈന്യംപോലെ ഒരു മഹാസൈന്യം* അഥവാ, വലുതും ശക്തവുമായ ഒരു സൈന്യം ദാവീദിന് ഉണ്ടാകുന്നതുവരെ അനുദിനം ദാവീദിന്റെ പക്ഷത്തേക്ക് ആളുകൾ വന്നുചേർന്നുകൊണ്ടിരുന്നു.
1 ദിനവൃത്താന്തം 12 : 23 (OCVML)
മറ്റുള്ളവർ ഹെബ്രോനിൽവെച്ച് ദാവീദിനോടു ചേരുന്നു യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ശൗലിന്റെ രാജ്യം ദാവീദിങ്കൽ വരുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ പക്ഷത്തേക്കു ഹെബ്രോനിൽവെച്ചു വന്നുചേർന്നവരും ആയുധമണിഞ്ഞ് യുദ്ധസജ്ജരായവരുമായ ആളുകളുടെ എണ്ണം ഇങ്ങനെയായിരുന്നു:
1 ദിനവൃത്താന്തം 12 : 24 (OCVML)
യെഹൂദാഗോത്രത്തിൽനിന്നു പരിചയും കുന്തവുമേന്തി യുദ്ധത്തിനു സജ്ജരായ 6,800 പേർ;
1 ദിനവൃത്താന്തം 12 : 25 (OCVML)
ശിമെയോന്യരിൽനിന്ന് യുദ്ധസന്നദ്ധരായ പോരാളിമാർ 7,100 പേർ;
1 ദിനവൃത്താന്തം 12 : 26 (OCVML)
1 ദിനവൃത്താന്തം 12 : 27 (OCVML)
അഹരോൻ കുലത്തിലെ നേതാവായ യെഹോയാദായും കൂടെയുള്ള 3,700 പേരും
1 ദിനവൃത്താന്തം 12 : 28 (OCVML)
ധീരനും യുവപോരാളിയുമായ സാദോക്കും അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുള്ള ഇരുപത്തിരണ്ടു സൈന്യാധിപന്മാരും ഉൾപ്പെടുന്നതാണ് ഇവരുടെ അംഗസംഖ്യ;
1 ദിനവൃത്താന്തം 12 : 29 (OCVML)
ബെന്യാമീൻഗോത്രക്കാരിൽനിന്നു ശൗലിന്റെ ബന്ധുക്കാരായ 3,000 പേർ. ഇവരിൽ ഭൂരിപക്ഷവും അന്നുവരെ ശൗലിന്റെ ഭവനത്തോടു കൂറു പുലർത്തിയിരുന്നവരാണ്;
1 ദിനവൃത്താന്തം 12 : 30 (OCVML)
ശൂരന്മാരായ പോരാളികളും സ്വന്തം ഗോത്രത്തിൽത്തന്നെ പേരുകേട്ടവരുമായ എഫ്രയീമ്യർ 20,800 പേർ;
1 ദിനവൃത്താന്തം 12 : 31 (OCVML)
മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ദാവീദിനെ രാജാവായി വാഴിക്കുന്നതിനു പേരു പറഞ്ഞു നിയോഗിക്കപ്പെട്ടവർ 18,000 പേർ;
1 ദിനവൃത്താന്തം 12 : 32 (OCVML)
യിസ്സാഖാർ ഗോത്രക്കാരിൽനിന്നു കാലഗതികളെക്കുറിച്ച് നിശ്ചയമുള്ളവരും ഈ ഘട്ടത്തിൽ ഇസ്രായേൽജനത എന്തു ചെയ്യണം എന്നു നിശ്ചയമുള്ളവരുമായ നായകന്മാർ 200 പേരും അവരുടെ കൽപ്പനയിൽ വന്ന അവരുടെ സമസ്തബന്ധുജനങ്ങളും;
1 ദിനവൃത്താന്തം 12 : 33 (OCVML)
സെബൂലൂൻ ഗോത്രക്കാരിൽനിന്നു തഴക്കംപ്രാപിച്ച പോരാളികളും എല്ലാവിധത്തിലുമുള്ള ആയുധവർഗവും യുദ്ധത്തിൽ ഉപയോഗിക്കാൻ സജ്ജരും പൂർണവിശ്വസ്തതയോടെ ദാവീദിനെ സഹായിക്കാൻ സന്നദ്ധരുമായവർ 50,000 പേർ;
1 ദിനവൃത്താന്തം 12 : 34 (OCVML)
നഫ്താലി ഗോത്രക്കാരിൽനിന്നു പരിചയും കുന്തവുമേന്തിയ 37,000 ഭടന്മാരോടൊപ്പം 1,000 സൈന്യാധിപന്മാർ;
1 ദിനവൃത്താന്തം 12 : 35 (OCVML)
യുദ്ധസന്നദ്ധരായ ദാൻഗോത്രജർ 28,600 പേർ;
1 ദിനവൃത്താന്തം 12 : 36 (OCVML)
ആശേർ ഗോത്രക്കാരിൽനിന്നു തഴക്കംവന്നവരും യുദ്ധസന്നദ്ധരുമായ പോരാളികൾ 40,000 പേർ.
1 ദിനവൃത്താന്തം 12 : 37 (OCVML)
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രക്കാരുമായി യോർദാന്റെ കിഴക്കുനിന്നു സർവായുധവർഗങ്ങളും ഏന്തിയ പോരാളികൾ 1,20,000 പേർ.
1 ദിനവൃത്താന്തം 12 : 38 (OCVML)
ഇവരെല്ലാം യോദ്ധാക്കളും സ്വമനസ്സാ സൈനികസേവനത്തിനു സന്നദ്ധരായവരും ആയിരുന്നു. ദാവീദിനെ എല്ലാ ഇസ്രായേലിനും രാജാവായി വാഴിക്കാൻ ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ട് ഈ പുരുഷന്മാരെല്ലാം ഹെബ്രോനിലേക്കു വന്നു. ഇസ്രായേല്യരിൽ ശേഷിക്കുന്നവർ എല്ലാവരുംതന്നെ ദാവീദിനെ രാജാവായി വാഴിക്കുന്നതിൽ ഐക്യദാർഢ്യമുള്ളവരായിരുന്നു.
1 ദിനവൃത്താന്തം 12 : 39 (OCVML)
അവർ മൂന്നുദിവസം തിന്നും കുടിച്ചും ദാവീദിനോടൊപ്പം കഴിഞ്ഞു. അതിനുള്ള വക അവരുടെ ബന്ധുക്കൾതന്നെ ഒരുക്കിയിരുന്നു.
1 ദിനവൃത്താന്തം 12 : 40 (OCVML)
യിസ്സാഖാർ, സെബൂലൂൻ, നഫ്താലി ഗോത്രങ്ങൾവരെയുള്ള അവരുടെ അയൽവാസികൾ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തുമായി ഭക്ഷണസാധനങ്ങളേറ്റി വന്നുചേർന്നിരുന്നു. ഇസ്രായേലെല്ലാം ബഹുസന്തോഷത്തിലായിരുന്നതിനാൽ അവിടെ മാവും അത്തിപ്പഴക്കട്ടയും മുന്തിരിയടയും വീഞ്ഞും എണ്ണയും കന്നുകാലികളും ആടുകളും ധാരാളമായി എത്തിച്ചേർന്നിരുന്നു.
❮
❯