1 ദിനവൃത്താന്തം 24 : 1 (OCVML)
പുരോഹിതവിഭാഗങ്ങൾ അഹരോന്റെ പുത്രന്മാരുടെ ഗണങ്ങൾ ഇവരായിരുന്നു: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ അഹരോന്റെ പുത്രന്മാരായിരുന്നു.
1 ദിനവൃത്താന്തം 24 : 2 (OCVML)
എന്നാൽ നാദാബും അബീഹൂവും അവരുടെ പിതാവിനു മുമ്പുതന്നെ മരിച്ചുപോയിരുന്നു; അവർക്കു പുത്രന്മാരും ഇല്ലായിരുന്നു. അതിനാൽ എലെയാസാരും ഈഥാമാറും പുരോഹിതന്മാരായി ശുശ്രൂഷചെയ്തു.
1 ദിനവൃത്താന്തം 24 : 3 (OCVML)
എലെയാസാരിന്റെ ഒരു പിൻഗാമിയായ സാദോക്കിന്റെയും ഈഥാമാരിന്റെ ഒരു പിൻഗാമിയായ അഹീമെലെക്കിന്റെയും സഹായത്തോടെ ദാവീദ് അവരെ, അവരുടെ നിർദിഷ്ട ക്രമമനുസരിച്ചുള്ള ശുശ്രൂഷകൾക്കായി, ഗണങ്ങളാക്കിത്തിരിച്ചു.
1 ദിനവൃത്താന്തം 24 : 4 (OCVML)
ഈഥാമാരിന്റെ പിൻഗാമികളിലുള്ളതിനെക്കാൾ വളരെക്കൂടുതൽ നേതാക്കന്മാർ എലെയാസാരിന്റെ പിൻഗാമികളിൽ ഉള്ളതായിക്കണ്ടു. അതുപ്രകാരംതന്നെ അവരെ ഗണങ്ങളാക്കിത്തിരിക്കുകയും ചെയ്തു: എലെയാസാരിന്റെ പിൻഗാമികളിൽനിന്നു പതിനാറു കുടുംബത്തലവന്മാരും ഈഥാമാരിന്റെ പിൻഗാമികളിൽനിന്ന് എട്ടു കുടുംബത്തലവന്മാരും ആയി അവരെ വിഭാഗിച്ചു.
1 ദിനവൃത്താന്തം 24 : 5 (OCVML)
എലെയാസാർ, ഈഥാമാർ, ഇരുവരുടെയും പിൻഗാമികളിൽ വിശുദ്ധസ്ഥലത്തിലെ അധികാരികളും ദൈവത്താൽ നിയുക്തരായ അധികാരികളും ഉണ്ടായിരുന്നതിനാൽ പക്ഷഭേദംകൂടാതെ നറുക്കിട്ടാണ് അവരെ ഗണം തിരിച്ചത്.
1 ദിനവൃത്താന്തം 24 : 6 (OCVML)
എലെയാസാരിന്റെ ശാഖയിൽനിന്ന് ഒന്നും പിന്നെ ഈഥാമാരിന്റെ ശാഖയിൽനിന്ന് മറ്റൊന്നും എന്നക്രമത്തിൽ കുടുംബങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ലേവ്യനും നെഥനയേലിന്റെ പുത്രനുമായ ശെമയ്യാ എന്ന വേദജ്ഞൻ* മൂ.ഭാ. സൊപേരിം ആ പേരുകൾ രേഖപ്പെടുത്തി. രാജാവ്, പ്രഭുക്കന്മാർ, സാദോക്കു പുരോഹിതൻ, അബ്യാഥാരിന്റെ മകനായ അഹീമെലെക്ക്, കുടുംബത്തലവന്മാർ, പുരോഹിതന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് അവ രേഖപ്പെടുത്തിയത്.
1 ദിനവൃത്താന്തം 24 : 7 (OCVML)
ഒന്നാമത്തെ നറുക്ക് യെഹോയാരീബിനു വീണു. രണ്ടാമത്തേത് യെദായാവിനും.
1 ദിനവൃത്താന്തം 24 : 8 (OCVML)
മൂന്നാമത്തേതു ഹാരീമിനും നാലാമത്തേതു ശെയോരീമിനും
1 ദിനവൃത്താന്തം 24 : 9 (OCVML)
അഞ്ചാമത്തേതു മൽക്കീയാവിനും ആറാമത്തേതു മീയാമിനും.
1 ദിനവൃത്താന്തം 24 : 10 (OCVML)
ഏഴാമത്തേതു ഹക്കോസിനും എട്ടാമത്തേത് അബീയാവിനും
1 ദിനവൃത്താന്തം 24 : 11 (OCVML)
ഒൻപതാമത്തേതു യേശുവയ്ക്കും പത്താമത്തേതു ശെഖന്യാവിനും
1 ദിനവൃത്താന്തം 24 : 12 (OCVML)
പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേതു യാക്കീമിനും
1 ദിനവൃത്താന്തം 24 : 13 (OCVML)
പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിനും
1 ദിനവൃത്താന്തം 24 : 14 (OCVML)
പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും
1 ദിനവൃത്താന്തം 24 : 15 (OCVML)
പതിനേഴാമത്തേതു ഹേസീരിനും പതിനെട്ടാമത്തേതു ഹപ്പിസ്സേസിനും
1 ദിനവൃത്താന്തം 24 : 16 (OCVML)
പത്തൊൻപതാമത്തേതു പെഥഹ്യാവിനും ഇരുപതാമത്തേതു യെഹെസ്കേലിനും
1 ദിനവൃത്താന്തം 24 : 17 (OCVML)
ഇരുപത്തൊന്നാമത്തേതു യാഖീനും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിനും
1 ദിനവൃത്താന്തം 24 : 18 (OCVML)
ഇരുപത്തിമൂന്നാമത്തേതു ദെലായാവിനും ഇരുപത്തിനാലാമത്തേതു മയസ്യാവിനും വീണു.
1 ദിനവൃത്താന്തം 24 : 19 (OCVML)
1 ദിനവൃത്താന്തം 24 : 20 (OCVML)
ഇസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പൂർവപിതാവായ അഹരോനോടു കൽപ്പിച്ചതനുസരിച്ച്, അദ്ദേഹം അവർക്കായി നിർണയിച്ച അനുശാസനങ്ങൾ പ്രകാരം അവർ യഹോവയുടെ ആലയത്തിൽ പ്രവേശിക്കുമ്പോൾ അവർക്കു ശുശ്രൂഷചെയ്യുന്നതിനായി നിശ്ചയിക്കപ്പെട്ട ക്രമവും ഇതുതന്നെ ആയിരുന്നു. ശേഷമുള്ള ലേവ്യർ ലേവിയുടെ പിൻഗാമികളിൽ ശേഷമുള്ളവർ താഴെപ്പറയുന്നവരായിരുന്നു: അമ്രാമിന്റെ പുത്രന്മാരിൽനിന്ന് ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽനിന്ന് യെഹ്ദേയാവ്.
1 ദിനവൃത്താന്തം 24 : 21 (OCVML)
രെഹബ്യാവിൽനിന്ന്: അദ്ദേഹത്തിന്റെ പുത്രന്മാരിൽ യിശ്ശീയാവ് ഒന്നാമനായിരുന്നു.
1 ദിനവൃത്താന്തം 24 : 22 (OCVML)
യിസ്ഹാര്യരിൽനിന്ന്, ശെലോമോത്ത്. ശെലോമോത്തിന്റെ പുത്രന്മാരിൽനിന്ന്, യഹത്ത്,
1 ദിനവൃത്താന്തം 24 : 23 (OCVML)
ഹെബ്രോന്റെ പുത്രന്മാർ: ഒന്നാമൻ യെരീയാവ്,† 23:19 കാണുക. ചി.കൈ.പ്ര. യെരീയാവിന്റെ പുത്രന്മാർ രണ്ടാമൻ അമര്യാവ്, മൂന്നാമൻ യഹസീയേൽ, നാലാമൻ യെക്കമെയാം.
1 ദിനവൃത്താന്തം 24 : 24 (OCVML)
ഉസ്സീയേലിന്റെ പുത്രൻ: മീഖാ. മീഖായുടെ പുത്രന്മാരിൽനിന്ന്: ശമീർ.
1 ദിനവൃത്താന്തം 24 : 25 (OCVML)
മീഖായുടെ സഹോദരൻ യിശ്ശീയാവ്. യിശ്ശീയാവിന്റെ പുത്രന്മാരിൽനിന്ന് സെഖര്യാവ്.
1 ദിനവൃത്താന്തം 24 : 26 (OCVML)
മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. യയസ്യാവിന്റെ പുത്രൻ ബെനോ.
1 ദിനവൃത്താന്തം 24 : 27 (OCVML)
മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന്: ബെനോ, ശോഹം, സക്കൂർ, ഇബ്രി.
1 ദിനവൃത്താന്തം 24 : 28 (OCVML)
മഹ്ലിയിൽനിന്ന്: എലെയാസാർ, അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു.
1 ദിനവൃത്താന്തം 24 : 29 (OCVML)
കീശിൽനിന്ന്: കീശിന്റെ പുത്രൻ, യെരഹ്മയേൽ.
1 ദിനവൃത്താന്തം 24 : 30 (OCVML)
മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്. അവരുടെ കുടുംബക്രമമനുസരിച്ചുള്ള ലേവ്യർ ഇവരായിരുന്നു.
1 ദിനവൃത്താന്തം 24 : 31 (OCVML)
അവരും അഹരോന്റെ പിൻഗാമികളായ തങ്ങളുടെ സഹോദരന്മാർ ചെയ്തതുപോലെ ദാവീദുരാജാവ്, സാദോക്ക്, അഹീമെലെക്ക്, പുരോഹിതന്മാരുടെ കുടുംബത്തലവന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കിട്ടു. അതതു പിതൃഭവനത്തിൽ ഓരോ തലവനും തന്റെ ഇളയ സഹോദരനെപ്പോലെതന്നെ പരിഗണിക്കപ്പെട്ടു.‡ അതായത്, സ്ഥാനമോ പ്രായമോ ഈ ശുശ്രൂഷയ്ക്ക് ഒരു മാനദണ്ഡമായി പരിഗണിച്ചിരുന്നില്ല.
❮
❯