1 ദിനവൃത്താന്തം 25 : 1 (OCVML)
ഗായകഗണങ്ങൾ ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി* അഥവാ, ദൈവവചനപ്രഭാഷണത്തിനായി വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്:
1 ദിനവൃത്താന്തം 25 : 2 (OCVML)
ആസാഫിന്റെ പുത്രന്മാരിൽനിന്ന്: സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ, ഇവർ ആസാഫിന്റെ നിർദേശമനുസരിച്ച് രാജാവിന്റെ മേൽനോട്ടത്തിൽ പ്രവചനശുശ്രൂഷ ചെയ്തിരുന്നു.
1 ദിനവൃത്താന്തം 25 : 3 (OCVML)
യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ഗെദല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ചി.കൈ.പ്ര. ശിമെയി എന്ന വാക്കു കാണുന്നില്ല. ഹശബ്യാവ്, മത്ഥിഥ്യാവ്—ആകെ ആറുപേർ. ഇവർ പ്രവചിച്ചത് തങ്ങളുടെ പിതാവായ യെദൂഥൂന്റെ മേൽനോട്ടത്തിലായിരുന്നു. കിന്നരംമീട്ടി യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ടായിരുന്നു അവർ ശുശ്രൂഷ നിറവേറ്റിയിരുന്നത്.
1 ദിനവൃത്താന്തം 25 : 4 (OCVML)
ഹേമാനുവേണ്ടി, അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ബുക്കിയാവ്, മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യോശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത്
1 ദിനവൃത്താന്തം 25 : 5 (OCVML)
ഇവരെല്ലാം രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാരായിരുന്നു. ഹേമാനെ ഉന്നതനാക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ ഫലമായി അവനു നൽകപ്പെട്ടവരായിരുന്നു ഇവർ. ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും പ്രദാനംചെയ്തു.
1 ദിനവൃത്താന്തം 25 : 6 (OCVML)
ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്. ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
1 ദിനവൃത്താന്തം 25 : 7 (OCVML)
അവരെല്ലാവരും തങ്ങളുടെ ബന്ധുജനങ്ങളോടു ചേർന്ന് യഹോവയ്ക്കു സംഗീതം ആലപിക്കുന്നതിൽ തഴക്കംവന്നവരും വിദഗ്ദ്ധരും ആയിരുന്നു. അവരുടെ എണ്ണം ആകെ 288 ആയിരുന്നു.
1 ദിനവൃത്താന്തം 25 : 8 (OCVML)
ചെറുപ്പക്കാരും മുതിർന്നവരും അധ്യാപകരും അധ്യേതാക്കളും ഒരുപോലെ നറുക്കിട്ട് താന്താങ്ങളുടെ ശുശ്രൂഷ നിശ്ചയിച്ചു.
1 ദിനവൃത്താന്തം 25 : 9 (OCVML)
ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു.
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി മൂ.ഭാ. ഈ വാക്യഭാഗം കാണുന്നില്ല. പന്ത്രണ്ടുപേർ § വാ. 7-ലെ ആകെ എണ്ണം കാണുക; മൂ.ഭാ. പന്ത്രണ്ടുപേർ എന്നു കാണുന്നില്ല.
രണ്ടാമത്തേത് ഗെദല്യാവിന് വീണു.
അദ്ദേഹവും ബന്ധുക്കളും പുത്രന്മാരുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 10 (OCVML)
മൂന്നാമത്തേത് സക്കൂറിനു വീണു.
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 11 (OCVML)
നാലാമത്തേത് യിസ്രിക്ക്,* സേരി, യിസ്രി എന്നതിന്റെ മറ്റൊരുരൂപം.
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 12 (OCVML)
അഞ്ചാമത്തേത് നെഥന്യാവിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 13 (OCVML)
ആറാമത്തേത് ബുക്കിയാവിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 14 (OCVML)
ഏഴാമത്തേത് യെശരേലെക്ക്, അസാരെലാ, യെശരേൽ എന്നതിന്റെ മറ്റൊരുരൂപം.
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 15 (OCVML)
എട്ടാമത്തേത് യെശയ്യാവിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 16 (OCVML)
ഒൻപതാമത്തേത് മത്ഥന്യാവിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 17 (OCVML)
പത്താമത്തേത് ശിമെയിക്ക്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 18 (OCVML)
പതിനൊന്നാമത്തേത് അസരെയേലിന്, ഉസിയേൽ, അസരെയേൽ എന്നതിന്റെ മറ്റൊരുരൂപം.
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 19 (OCVML)
പന്ത്രണ്ടാമത്തേത് ഹശബ്യാവിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 20 (OCVML)
പതിമ്മൂന്നാമത്തേത് ശൂബായേലിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 21 (OCVML)
പതിന്നാലാമത്തേത് മത്ഥിഥ്യാവിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 22 (OCVML)
പതിനഞ്ചാമത്തേത് യെരേമോത്തിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 23 (OCVML)
പതിനാറാമത്തേത് ഹനന്യാവിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 24 (OCVML)
പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 25 (OCVML)
പതിനെട്ടാമത്തേത് ഹനാനിക്ക്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 26 (OCVML)
പത്തൊൻപതാമത്തേത് മല്ലോഥിക്ക്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 27 (OCVML)
ഇരുപതാമത്തേത് എലീയാഥെക്ക്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 28 (OCVML)
ഇരുപത്തൊന്നാമത്തേത് ഹോഥീരിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 29 (OCVML)
ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 30 (OCVML)
ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1 ദിനവൃത്താന്തം 25 : 31 (OCVML)
ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്,
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31