1 ദിനവൃത്താന്തം 4 : 1 (OCVML)
യെഹൂദയുടെ മറ്റു കുലങ്ങൾ യെഹൂദയുടെ പിൻഗാമികൾ: ഫേരെസ്, ഹെസ്രോൻ, കർമി, ഹൂർ, ശോബാൽ.
1 ദിനവൃത്താന്തം 4 : 2 (OCVML)
ശോബാലിന്റെ മകനായ രെയായാവ് യഹത്തിന്റെ പിതാവായിരുന്നു; യഹത്ത് അഹൂമായിയുടെയും ലാഹദിന്റെയും പിതാവും. സോരാത്യകുലങ്ങൾ ഇവരായിരുന്നു.
1 ദിനവൃത്താന്തം 4 : 3 (OCVML)
ഏതാമിന്റെ പുത്രന്മാർ* മൂ.ഭാ. പിതാക്കന്മാർ ഇവരായിരുന്നു: യെസ്രീൽ, യിശ്മാ, യിദ്ബാശ്. അവരുടെ സഹോദരിയായിരുന്നു ഹസ്സെലെല്പോനി.
1 ദിനവൃത്താന്തം 4 : 4 (OCVML)
പെനൂവേൽ ഗെദോരിന്റെയും ഹൂശായുടെ പിതാവായ ഏസെറിന്റെയും പിതാവായിരുന്നു. ബേത്ലഹേമിന്റെ പിതാവും† ദേശത്തെ ഭരണനായകൻ എന്നർഥം. എഫ്രാത്തയുടെ ആദ്യജാതനുമായ ഹൂരിന്റെ പിൻഗാമികൾ ഇവരായിരുന്നു.
1 ദിനവൃത്താന്തം 4 : 5 (OCVML)
തെക്കോവയുടെ പിതാവായ അശ്ഹൂരിന് ഹേലാ, നയരാ എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു.
1 ദിനവൃത്താന്തം 4 : 6 (OCVML)
അശ്ഹൂരിന്റെ പുത്രന്മാരായ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവർക്ക് നയരാ ജന്മംനൽകി. നയരായുടെ പിൻഗാമികൾ ഇവരായിരുന്നു.
1 ദിനവൃത്താന്തം 4 : 7 (OCVML)
ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ, കോസ്.
1 ദിനവൃത്താന്തം 4 : 8 (OCVML)
ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു.
1 ദിനവൃത്താന്തം 4 : 9 (OCVML)
യബ്ബേസ്‡ യബ്ബേസ് എന്ന പദം, വേദന എന്നതിനുള്ള എബ്രായപദത്തോടു സാമ്യമുണ്ട്. തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു.
1 ദിനവൃത്താന്തം 4 : 10 (OCVML)
യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു.
1 ദിനവൃത്താന്തം 4 : 11 (OCVML)
ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും
1 ദിനവൃത്താന്തം 4 : 12 (OCVML)
എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ§ അഥവാ, നാഹാശിന്റെ പട്ടണം പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു.
1 ദിനവൃത്താന്തം 4 : 13 (OCVML)
കെനസ്സിന്റെ പുത്രന്മാർ: ഒത്നിയേൽ, സെരായാവ്. ഒത്നിയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി.* ചി.കൈ.പ്ര. ഈ വാക്ക് കാണുന്നില്ല
1 ദിനവൃത്താന്തം 4 : 14 (OCVML)
മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു. സെരായാവ് യോവാബിന്റെ പിതാവായിരുന്നു, ഗേ-ഹരാശീമിന്റെ† കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളവരുടെ താഴ്വര എന്നർഥം. പിതാവും ആയിരുന്നു. ഗേ-ഹരാശീമിലെ നിവാസികൾ കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളതിനാൽ ആ നഗരത്തിന് ആ പേരു ലഭിച്ചു.
1 ദിനവൃത്താന്തം 4 : 15 (OCVML)
യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരു, ഏലാ, നായം. ഏലയുടെ പുത്രൻ: കെനസ്സ്.
1 ദിനവൃത്താന്തം 4 : 16 (OCVML)
യെഹല്ലെലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തിര്യാ, അസരെയേൽ.
1 ദിനവൃത്താന്തം 4 : 17 (OCVML)
എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന്റെ ഭാര്യമാരിൽ ഒരുവൾ, മിര്യാം, ശമ്മായി, എസ്തെമോവയുടെ പിതാവായ യിശ്ബഹ് എന്നിവർക്ക് ജന്മംനൽകി.
1 ദിനവൃത്താന്തം 4 : 18 (OCVML)
ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു. അദ്ദേഹത്തിന്റെ, യെഹൂദാഗോത്രജയായ ഭാര്യ, ഗെദോരിന്റെ പിതാവായ യാരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സനോഹയുടെ പിതാവായ യെക്കൂഥീയേൽ എന്നിവർക്ക് ജന്മംനൽകി.
1 ദിനവൃത്താന്തം 4 : 19 (OCVML)
ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ: ഗർമ്യനായ കെയീലയുടെ പിതാവ്, മാഖാത്യനായ എസ്തെമോവ,
1 ദിനവൃത്താന്തം 4 : 20 (OCVML)
ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബൻ-ഹാനാൻ, തീലോൻ, യിശിയുടെ പിൻഗാമികൾ: സോഹേത്തും ബെൻ-സോഹേത്തും,
1 ദിനവൃത്താന്തം 4 : 21 (OCVML)
യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ: ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ,
1 ദിനവൃത്താന്തം 4 : 22 (OCVML)
കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ).
1 ദിനവൃത്താന്തം 4 : 23 (OCVML)
അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു.
1 ദിനവൃത്താന്തം 4 : 24 (OCVML)
ശിമെയോൻ ശിമെയോന്റെ പിൻഗാമികൾ: നെമൂവേൽ, യാമിൻ, യാരീബ്, സേരഹ്, ശാവൂൽ.
1 ദിനവൃത്താന്തം 4 : 25 (OCVML)
ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു.
1 ദിനവൃത്താന്തം 4 : 26 (OCVML)
മിശ്മായുടെ പിൻഗാമികൾ: ഹമ്മൂവേൽ മിശ്മായുടെ മകൻ, സക്കൂർ ഹമ്മൂവേലിന്റെ മകൻ, ശിമെയി സക്കൂറിന്റെ മകൻ.
1 ദിനവൃത്താന്തം 4 : 27 (OCVML)
ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല.
1 ദിനവൃത്താന്തം 4 : 28 (OCVML)
അവർ ബേർ-ശേബയിലും മോലാദായിലും ഹസർ-ശൂവാലിലും
1 ദിനവൃത്താന്തം 4 : 29 (OCVML)
ബിൽഹയിലും ഏസെമിലും തോലാദിലും
1 ദിനവൃത്താന്തം 4 : 30 (OCVML)
ബെഥൂവേലിലും ഹോർമയിലും സിക്ലാഗിലും
1 ദിനവൃത്താന്തം 4 : 31 (OCVML)
ബേത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്-ബിരിയിലും ശയരയീമിലും താമസിച്ചിരുന്നു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങളായിരുന്നു.
1 ദിനവൃത്താന്തം 4 : 32 (OCVML)
ഏതാം, ആയിൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും
1 ദിനവൃത്താന്തം 4 : 33 (OCVML)
അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള‡ യോശു. 19:8 കാണുക. ചി.കൈ.പ്ര. ബാലാത്തുവരെയുള്ള പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ. അവർ ഒരു വംശാവലിയും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു:
1 ദിനവൃത്താന്തം 4 : 34 (OCVML)
മെശോബാബ്, യമ്ളെക്ക്, അമസ്യാവിന്റെ മകനായ യോശാ
1 ദിനവൃത്താന്തം 4 : 35 (OCVML)
യോവേൽ, അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹു,
1 ദിനവൃത്താന്തം 4 : 36 (OCVML)
എല്യോവേനായി, യയക്കോബാ, യശോഹായാവ്, അസായാവ്, അദീയേൽ, യസീമിയേൽ, ബെനായാവ്,
1 ദിനവൃത്താന്തം 4 : 37 (OCVML)
ശെമയ്യാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ.
1 ദിനവൃത്താന്തം 4 : 38 (OCVML)
മുകളിൽ പേരു പറഞ്ഞിരിക്കുന്ന ഇവർ അവരവരുടെ കുലങ്ങൾക്കു നായകന്മാരായിരുന്നു. അവരുടെ കുടുംബങ്ങൾ അത്യധികമായി വർധിച്ചു;
1 ദിനവൃത്താന്തം 4 : 39 (OCVML)
അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു.
1 ദിനവൃത്താന്തം 4 : 40 (OCVML)
അവർ അവിടെ സമൃദ്ധമായ നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ആ ഭൂപ്രദേശം വിസ്തൃതവും സമാധാനപൂർണവും ശാന്തവും ആയിരുന്നു. മുമ്പ് ഹാം വംശക്കാരിൽ ചിലർ അവിടെ താമസിച്ചിരുന്നു.
1 ദിനവൃത്താന്തം 4 : 41 (OCVML)
പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു.
1 ദിനവൃത്താന്തം 4 : 42 (OCVML)
ഈ ശിമെയോന്യരിൽ അഞ്ഞൂറുപേർ യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ മലനിരയിലുള്ള രാജ്യമായ സേയീരിനെ ആക്രമിച്ചു.
1 ദിനവൃത്താന്തം 4 : 43 (OCVML)
രക്ഷപ്പെട്ടവരിൽ അവിടെ ശേഷിച്ചിരുന്ന അമാലേക്യരെ അവർ കൊന്നൊടുക്കി. അവർ ഇന്നുവരെ അവിടെ ജീവിച്ചുപോരുന്നു.
❮
❯