1 ദിനവൃത്താന്തം 5 : 1 (OCVML)
രൂബേൻ ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ (ആദ്യജാതൻ അവനായിരുന്നു, എന്നാൽ അവൻ തന്റെ പിതാവിന്റെ കിടക്ക അശുദ്ധമാക്കിയതിനാൽ ജ്യേഷ്ഠൻ എന്നനിലയിൽ അവനു ലഭിക്കേണ്ട അവകാശങ്ങൾ, ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു നൽകപ്പെട്ടു; അതുകൊണ്ട് തന്റെ ജന്മാവകാശപ്രകാരമുള്ള സ്ഥാനം വംശാവലി രേഖകളിലും അവനു ലഭിച്ചില്ല.
1 ദിനവൃത്താന്തം 5 : 2 (OCVML)
യെഹൂദാ തന്റെ സഹോദരന്മാരിൽവെച്ച് ഏറ്റവും പ്രബലനായിരുന്നു; ഒരു ഭരണാധിപനും അവനിൽനിന്നാണ് ഉണ്ടായത്; എന്നിരുന്നാലും ജ്യേഷ്ഠാവകാശങ്ങൾ യോസേഫിനു ലഭിച്ചു)—
1 ദിനവൃത്താന്തം 5 : 3 (OCVML)
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി.
1 ദിനവൃത്താന്തം 5 : 4 (OCVML)
യോവേലിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ മകൻ ശെമയ്യാവ്, ശെമയ്യാവിന്റെ മകൻ ഗോഗ്, ഗോഗിന്റെ മകൻ ശിമെയി,
1 ദിനവൃത്താന്തം 5 : 5 (OCVML)
ശിമെയിയുടെ മകൻ മീഖാ, മീഖായുടെ മകൻ രെയായാവ്, രെയായാവിന്റെ മകൻ ബാൽ,
1 ദിനവൃത്താന്തം 5 : 6 (OCVML)
ബാലിന്റെ മകൻ ബെയേരാ, അയാളെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ* മൂ.ഭാ. തിഗ്ലത്ത്-പിൽനേസർ, തിഗ്ലത്ത്-പിലേസർ എന്നതിന്റെ മറ്റൊരുരൂപം. പ്രവാസിയായി പിടിച്ചുകൊണ്ടുപോയി. ബെയേരാ രൂബേന്യരുടെ നായകനായിരുന്നു.
1 ദിനവൃത്താന്തം 5 : 7 (OCVML)
അവരുടെ വംശാവലിരേഖകളിൽ ചേർത്തിരിക്കുന്നപ്രകാരം കുലമനുസരിച്ച് അവരുടെ ബന്ധുക്കൾ: തലവനായ യെയീയേൽ, സെഖര്യാവ്,
1 ദിനവൃത്താന്തം 5 : 8 (OCVML)
യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകൻ ബേലാ. അവർ അരോയേർമുതൽ നെബോവും ബാൽ-മെയോനുംവരെയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്നു.
1 ദിനവൃത്താന്തം 5 : 9 (OCVML)
ഗിലെയാദിൽ അവരുടെ കന്നുകാലികൾ ഏറ്റവും പെരുകിയിരുന്നതിനാൽ കിഴക്കോട്ട് മരുഭൂമിയുടെ അതിരുവരെയും യൂഫ്രട്ടീസ് നദിവരെയും ഉള്ള ഭൂപ്രദേശങ്ങൾ അവർ കൈവശപ്പെടുത്തിയിരുന്നു.
1 ദിനവൃത്താന്തം 5 : 10 (OCVML)
1 ദിനവൃത്താന്തം 5 : 11 (OCVML)
ശൗലിന്റെ ഭരണകാലത്ത് അവർ ഹഗ്രീയിമ്യരോടു യുദ്ധത്തിലേർപ്പെട്ടു. ഹഗ്രീയിമ്യർ അവരുടെ കൈയാൽ തോൽപ്പിക്കപ്പെട്ടു. ഗിലെയാദിനു കിഴക്ക് ഹഗ്രീയിമ്യർക്ക് ഉണ്ടായിരുന്ന അധിനിവേശങ്ങളെല്ലാം അവർ കൈവശമാക്കി. ഗാദ് ഗാദ്യർ രൂബേന്യർക്ക് അടുത്ത് ബാശാനിൽ സൽക്കാവരെ അധിവസിച്ചിരുന്നു.
1 ദിനവൃത്താന്തം 5 : 12 (OCVML)
യോവേൽ ആയിരുന്നു ബാശാനിലെ അവരുടെ തലവൻ. രണ്ടാമൻ ശാഫാം, പിന്നെ യനായിയും ശാഫാത്തും.
1 ദിനവൃത്താന്തം 5 : 13 (OCVML)
കുടുംബവഴിക്ക് അവരുടെ ബന്ധുക്കളായവർ എല്ലാവരുംകൂടി മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ എന്നീ ഏഴുപേർ ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 5 : 14 (OCVML)
ഹൂരിയുടെ മകനായ അബീഹയീലിന്റെ പുത്രന്മാർ ഇവരായിരുന്നു. ഹൂരി യാരോഹയുടെ മകൻ, യാരോഹ ഗിലെയാദിന്റെ മകൻ, ഗിലെയാദ് മീഖായേലിന്റെ മകൻ, മീഖായേൽ യെശീശയുടെ മകൻ, യെശീശ യഹദോയുടെ മകൻ, യഹദോ ബൂസിന്റെ മകൻ.
1 ദിനവൃത്താന്തം 5 : 15 (OCVML)
ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകൻ അഹി അവരുടെ കുടുംബത്തലവനായിരുന്നു.
1 ദിനവൃത്താന്തം 5 : 16 (OCVML)
1 ദിനവൃത്താന്തം 5 : 17 (OCVML)
ഗിലെയാദിലും ബാശാനിലും അതിനോടുചേർന്നുള്ള ഗ്രാമങ്ങളിലും ശാരോനിലെ പുൽപ്പുറങ്ങളിൽ അവർ ചെന്നെത്തിയിടത്തോളം ഭാഗങ്ങളിലും ഗാദ്യർ താമസിച്ചിരുന്നു. യെഹൂദാരാജാവായ യോഥാമിന്റെയും ഇസ്രായേൽരാജാവായ യൊരോബെയാമിന്റെയും ഭരണകാലത്തെ വംശാവലിരേഖകളിൽ ഇവയെല്ലാം ചേർത്തിരുന്നു.
1 ദിനവൃത്താന്തം 5 : 18 (OCVML)
രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ അർധഗോത്രത്തിനുംകൂടി യുദ്ധസജ്ജരായ 44,760 ഭടന്മാരുണ്ടായിരുന്നു. അവർ നല്ല കായികശേഷിയുള്ളവരും വാളും പരിചയും അമ്പും വില്ലും പ്രയോഗിക്കാൻ പ്രാപ്തരും നല്ല ആയോധനപരിശീലനം നേടിയവരും ആയിരുന്നു.
1 ദിനവൃത്താന്തം 5 : 19 (OCVML)
അവർ ഹഗ്രീയിമ്യരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം നടത്തി.
1 ദിനവൃത്താന്തം 5 : 20 (OCVML)
യുദ്ധംനടന്നുകൊണ്ടിരുന്നപ്പോൾ അവർ ദൈവത്തോടു നിലവിളിച്ചു; അവർ ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അവിടന്ന് അവരുടെ പ്രാർഥനയ്ക്ക് ഉത്തരമരുളി: ഹഗ്രീയിമ്യരെയും അവരുടെ എല്ലാ സഖ്യകക്ഷികളെയും ദൈവം അവരുടെ കൈയിൽ ഏൽപ്പിച്ചു.
1 ദിനവൃത്താന്തം 5 : 21 (OCVML)
അവർ ഹഗ്രീയിമ്യരുടെ മൃഗസമ്പത്തു പിടിച്ചെടുത്തു—അൻപതിനായിരം ഒട്ടകം, രണ്ടരലക്ഷം ആട്, രണ്ടായിരം കഴുത എന്നിവയെത്തന്നെ. ഒരുലക്ഷം ആളുകളെയും അവർ അടിമകളായി പിടിച്ചു.
1 ദിനവൃത്താന്തം 5 : 22 (OCVML)
യുദ്ധം ദൈവത്തിന്റേതായതിനാൽ മറ്റനവധിപേരും കൊല്ലപ്പെട്ടവരായി വീണു. അതിനെത്തുടർന്ന് പ്രവാസകാലംവരെ അവർ ആ പ്രദേശത്തു താമസിച്ചു.
1 ദിനവൃത്താന്തം 5 : 23 (OCVML)
മനശ്ശെയുടെ അർധഗോത്രക്കാർ
1 ദിനവൃത്താന്തം 5 : 24 (OCVML)
മനശ്ശെയുടെ അർധഗോത്രത്തിലെ ജനങ്ങൾ അസംഖ്യമായിരുന്നു. ബാശാൻമുതൽ ബാൽ-ഹെർമോനും സെനീരും ഹെർമോൻ പർവതവുംവരെ അവർ നിവസിച്ചിരുന്നു. അവരുടെ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: ഏഫെർ, യിശി, എലീയേൽ, അസ്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ. അവർ ധീരയോദ്ധാക്കളും കീർത്തികേട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
1 ദിനവൃത്താന്തം 5 : 25 (OCVML)
എന്നാൽ അവർ തങ്ങളുടെ പൂർവികരുടെ ദൈവത്തോട് അവിശ്വസ്തരായിത്തീർന്നു. ദൈവം തങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്ത തദ്ദേശീയരായ ജനതകളുടെ ദേവന്മാരെ അവർ സേവിക്കുകയും ആ പരസംഗത്താൽ തങ്ങളെത്തന്നെ മലിനമാക്കുകയും ചെയ്തു.
1 ദിനവൃത്താന്തം 5 : 26 (OCVML)
അതിനാൽ ഇസ്രായേലിന്റെ ദൈവം—തിഗ്ലത്ത്-പിലേസർ എന്നും അറിയപ്പെട്ടിരുന്ന—അശ്ശൂർരാജാവായ പൂലിന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു. അതുകൊണ്ട് അദ്ദേഹം രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ അർധഗോത്രക്കാരെയും പ്രവാസികളായി പിടിച്ചുകൊണ്ടുപോയി. അദ്ദേഹം അവരെ ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി. അവിടെ അവർ ഇന്നുവരെ താമസിച്ചുവരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26