1 ദിനവൃത്താന്തം 6 : 1 (OCVML)
ലേവി ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി.
1 ദിനവൃത്താന്തം 6 : 2 (OCVML)
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
1 ദിനവൃത്താന്തം 6 : 3 (OCVML)
അമ്രാമിന്റെ മക്കൾ: അഹരോൻ, മോശ, മിര്യാം. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
1 ദിനവൃത്താന്തം 6 : 4 (OCVML)
എലെയാസാർ ഫീനെഹാസിന്റെ പിതാവായിരുന്നു. ഫീനെഹാസ് അബീശൂവയുടെ പിതാവും.
1 ദിനവൃത്താന്തം 6 : 5 (OCVML)
അബീശൂവ ബുക്കിയുടെ പിതാവും ബുക്കി ഉസ്സിയുടെ പിതാവും
1 ദിനവൃത്താന്തം 6 : 6 (OCVML)
ഉസ്സി സെരഹ്യാവിന്റെ പിതാവും സെരഹ്യാവ് മെരായോത്തിന്റെ പിതാവും
1 ദിനവൃത്താന്തം 6 : 7 (OCVML)
മെരായോത്ത് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
1 ദിനവൃത്താന്തം 6 : 8 (OCVML)
അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് അഹീമാസിന്റെ പിതാവും
1 ദിനവൃത്താന്തം 6 : 9 (OCVML)
അഹീമാസ് അസര്യാവിന്റെ പിതാവും അസര്യാവ് യോഹാനാന്റെ പിതാവും
1 ദിനവൃത്താന്തം 6 : 10 (OCVML)
യോഹാനാൻ അസര്യാവിന്റെ പിതാവും ആയിരുന്നു. ശലോമോൻ പണികഴിപ്പിച്ച ജെറുശലേം ദൈവാലയത്തിൽ പുരോഹിതനായി സേവനം അനുഷ്ഠിച്ചത് ഈ അസര്യാവാണ്.
1 ദിനവൃത്താന്തം 6 : 11 (OCVML)
അസര്യാവ് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
1 ദിനവൃത്താന്തം 6 : 12 (OCVML)
അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് ശല്ലൂമിന്റെ പിതാവും
1 ദിനവൃത്താന്തം 6 : 13 (OCVML)
ശല്ലൂം ഹിൽക്കിയാവിന്റെ പിതാവും ഹിൽക്കിയാവ് അസര്യാവിന്റെ പിതാവും
1 ദിനവൃത്താന്തം 6 : 14 (OCVML)
അസര്യാവ് സെരായാവിന്റെ പിതാവും സെരായാവ് യെഹോസാദാക്കിന്റെ* യെസാദാക്ക്, യെഹോസാദാക്ക് എന്നതിന്റെ മറ്റൊരുരൂപം. പിതാവും ആയിരുന്നു.
1 ദിനവൃത്താന്തം 6 : 15 (OCVML)
യഹോവ നെബൂഖദ്നേസ്സർമൂലം യെഹൂദ്യയെയും ജെറുശലേമിനെയും പ്രവാസത്തിലേക്കു നയിച്ചപ്പോൾ യെഹോസാദാക്കും പ്രവാസിയായി അയയ്ക്കപ്പെട്ടു.
1 ദിനവൃത്താന്തം 6 : 16 (OCVML)
ലേവിയുടെ പുത്രന്മാർ: ഗെർശോം, ഗെർശോൻ, ഗെർശോം എന്നതിന്റെ മറ്റൊരുരൂപം. കെഹാത്ത്, മെരാരി.
1 ദിനവൃത്താന്തം 6 : 17 (OCVML)
ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ലിബ്നി, ശിമെയി.
1 ദിനവൃത്താന്തം 6 : 18 (OCVML)
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
1 ദിനവൃത്താന്തം 6 : 19 (OCVML)
മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. അവരുടെ പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ചുള്ള ലേവ്യകുലങ്ങൾ ഇവയാണ്:
1 ദിനവൃത്താന്തം 6 : 20 (OCVML)
ഗെർശോമിന്റെ പിൻഗാമികൾ: ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്, യഹത്തിന്റെ മകൻ സിമ്മാ,
1 ദിനവൃത്താന്തം 6 : 21 (OCVML)
സിമ്മായുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഇദ്ദോ, ഇദ്ദോയുടെ മകൻ സേരഹ്, സേരഹിന്റെ മകൻ യെഥേരായി.
1 ദിനവൃത്താന്തം 6 : 22 (OCVML)
കെഹാത്തിന്റെ പിൻഗാമികൾ: കെഹാത്തിന്റെ മകൻ അമ്മീനാദാബ്, അമ്മീനാദാബിന്റെ മകൻ കോരഹ്, കോരഹിന്റെ മകൻ അസ്സീർ,
1 ദിനവൃത്താന്തം 6 : 23 (OCVML)
അസ്സീറിന്റെ മകൻ എൽക്കാനാ, എൽക്കാനായുടെ മകൻ എബ്യാസാഫ്, എബ്യാസാഫിന്റെ മകൻ അസ്സീർ.
1 ദിനവൃത്താന്തം 6 : 24 (OCVML)
അസ്സീറിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ ഊരിയേൽ, ഊരിയേലിന്റെ മകൻ ഉസ്സീയാവ്, ഉസ്സീയാവിന്റെ മകൻ ശാവൂൽ.
1 ദിനവൃത്താന്തം 6 : 25 (OCVML)
എൽക്കാനായുടെ പിൻഗാമികൾ: അമാസായി, അഹീമോത്ത്.
1 ദിനവൃത്താന്തം 6 : 26 (OCVML)
അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി, സോഫായിയുടെ പുത്രൻ നഹത്ത്,
1 ദിനവൃത്താന്തം 6 : 27 (OCVML)
നഹത്തിന്റെ പുത്രൻ എലീയാബ്, എലീയാബിന്റെ പുത്രൻ യെരോഹാം, യെരോഹാമിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ മകൻ ശമുവേൽ. 1 ശമു. 1:19,20,1 ദിന. 6:33,34 കാണുക; മൂ.ഭാ. മകൻ ശമുവേൽ എന്നതു കാണുന്നില്ല.
1 ദിനവൃത്താന്തം 6 : 28 (OCVML)
ശമുവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ,§ 1 ശമു. 8:2;1 ദിന. 6:33 കാണുക. ചി.കൈ.പ്ര. യോവേൽ എന്ന വാക്കു കാണുന്നില്ല. രണ്ടാമൻ അബീയാവ്.
1 ദിനവൃത്താന്തം 6 : 29 (OCVML)
മെരാരിയുടെ പിൻഗാമികൾ: മെരാരിയുടെ മകൻ മഹ്ലി, മഹ്ലിയുടെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ ശിമെയി, ശിമെയിയുടെ മകൻ ഉസ്സ,
1 ദിനവൃത്താന്തം 6 : 30 (OCVML)
ഉസ്സയുടെ മകൻ ശിമെയാ, ശിമെയയുടെ മകൻ ഹഗ്ഗീയാവ്, ഹഗ്ഗീയാവിന്റെ മകൻ അസായാവ്.
1 ദിനവൃത്താന്തം 6 : 31 (OCVML)
ദൈവാലയസംഗീതജ്ഞർ ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്.
1 ദിനവൃത്താന്തം 6 : 32 (OCVML)
ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.
1 ദിനവൃത്താന്തം 6 : 33 (OCVML)
തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കെഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ, ഇദ്ദേഹം ശമുവേലിന്റെ മകനായ യോവേലിന്റെ മകനായിരുന്നു.
1 ദിനവൃത്താന്തം 6 : 34 (OCVML)
ശമുവേൽ എൽക്കാനായുടെ മകൻ, എൽക്കാനാ യെരോഹാമിന്റെ മകൻ, യെരോഹാം എലീയേലിന്റെ മകൻ, എലീയേൽ തോഹയുടെ മകൻ.
1 ദിനവൃത്താന്തം 6 : 35 (OCVML)
തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ, എൽക്കാന മഹത്തിന്റെ മകൻ, മഹത്ത് അമാസായിയുടെ മകൻ.
1 ദിനവൃത്താന്തം 6 : 36 (OCVML)
അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ, യോവേൽ അസര്യാവിന്റെ മകൻ, അസര്യാവ് സെഫന്യാവിന്റെ മകൻ,
1 ദിനവൃത്താന്തം 6 : 37 (OCVML)
സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ, അസ്സീർ എബ്യാസാഫിന്റെ മകൻ, എബ്യാസാഫ് കോരഹിന്റെ മകൻ,
1 ദിനവൃത്താന്തം 6 : 38 (OCVML)
കോരഹ് യിസ്ഹാരിന്റെ മകൻ, യിസ്ഹാർ കെഹാത്തിന്റെ മകൻ, കെഹാത്ത് ലേവിയുടെ മകൻ, ലേവി ഇസ്രായേലിന്റെ മകൻ.
1 ദിനവൃത്താന്തം 6 : 39 (OCVML)
ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി: ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ,
1 ദിനവൃത്താന്തം 6 : 40 (OCVML)
ശിമെയാ മീഖായേലിന്റെ മകൻ, മീഖായേൽ ബയശേയാവിന്റെ* ചി.കൈ.പ്ര. മയശേയാവ് മകൻ, ബയശേയാവ് മൽക്കിയുടെ മകൻ,
1 ദിനവൃത്താന്തം 6 : 41 (OCVML)
മൽക്കി എത്നിയുടെ മകൻ, എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ,
1 ദിനവൃത്താന്തം 6 : 42 (OCVML)
അദായാവ് ഏഥാന്റെ മകൻ, ഏഥാൻ സിമ്മായുടെ മകൻ, സിമ്മാ ശിമെയിയുടെ മകൻ,
1 ദിനവൃത്താന്തം 6 : 43 (OCVML)
ശിമെയി യഹത്തിന്റെ മകൻ, യഹത്ത് ഗെർശോന്റെ മകൻ, ഗെർശോൻ ലേവിയുടെ മകൻ.
1 ദിനവൃത്താന്തം 6 : 44 (OCVML)
അവരുടെ സഹശുശ്രൂഷകരായി ഹേമാന്റെ ഇടതുഭാഗത്തുനിന്നു ശുശ്രൂഷ ചെയ്തിരുന്ന മെരാരിയുടെ മക്കൾ: ഏഥാൻ കീശിയുടെ മകൻ, കീശി അബ്ദിയുടെ മകൻ, അബ്ദി മല്ലൂക്കിന്റെ മകൻ,
1 ദിനവൃത്താന്തം 6 : 45 (OCVML)
മല്ലൂക്ക് ഹശബ്യാവിന്റെ മകൻ, ഹശബ്യാവ് അമസ്യാവിന്റെ മകൻ, അമസ്യാവ് ഹിൽക്കിയാവിന്റെ മകൻ,
1 ദിനവൃത്താന്തം 6 : 46 (OCVML)
ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ, ബാനി ശെമെരിന്റെ മകൻ,
1 ദിനവൃത്താന്തം 6 : 47 (OCVML)
ശാമെർ മഹ്ലിയുടെ മകൻ, മഹ്ലി മൂശിയുടെ മകൻ, മൂശി മെരാരിയുടെ മകൻ, മെരാരി ലേവിയുടെ മകൻ.
1 ദിനവൃത്താന്തം 6 : 48 (OCVML)
അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു.
1 ദിനവൃത്താന്തം 6 : 49 (OCVML)
എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.
1 ദിനവൃത്താന്തം 6 : 50 (OCVML)
അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു: അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്, ഫീനെഹാസിന്റെ മകൻ അബീശൂവ,
1 ദിനവൃത്താന്തം 6 : 51 (OCVML)
അബീശൂവയുടെ മകൻ ബുക്കി, ബുക്കിയുടെ മകൻ ഉസ്സി, ഉസ്സിയുടെ മകൻ സെരഹ്യാവ്,
1 ദിനവൃത്താന്തം 6 : 52 (OCVML)
സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്, അമര്യാവിന്റെ മകൻ അഹീതൂബ്,
1 ദിനവൃത്താന്തം 6 : 53 (OCVML)
അഹീതൂബിന്റെ മകൻ സാദോക്ക്, സാദോക്കിന്റെ മകൻ അഹീമാസ്.
1 ദിനവൃത്താന്തം 6 : 54 (OCVML)
ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു:
1 ദിനവൃത്താന്തം 6 : 55 (OCVML)
യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു.
1 ദിനവൃത്താന്തം 6 : 56 (OCVML)
(എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്).
1 ദിനവൃത്താന്തം 6 : 57 (OCVML)
അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യോശു. 21:13 കാണുക യത്ഥീർ, എസ്തെമോവ,
1 ദിനവൃത്താന്തം 6 : 58 (OCVML)
ഹീലേൻ, ദെബീർ,
1 ദിനവൃത്താന്തം 6 : 59 (OCVML)
ആശാൻ, യൂത്ത്, മൂ.ഭാ. യൂത്ത് എന്ന വാക്കു കാണുന്നില്ല. യോശു. 21:16 കാണുക. ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു.
1 ദിനവൃത്താന്തം 6 : 60 (OCVML)
ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും§ മൂ.ഭാ. ഗിബെയോൻ എന്ന വാക്കു കാണുന്നില്ല. യോശു. 21:17 കാണുക. ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു. ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു.
1 ദിനവൃത്താന്തം 6 : 61 (OCVML)
കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു.
1 ദിനവൃത്താന്തം 6 : 62 (OCVML)
യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു.
1 ദിനവൃത്താന്തം 6 : 63 (OCVML)
രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി.
1 ദിനവൃത്താന്തം 6 : 64 (OCVML)
അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
1 ദിനവൃത്താന്തം 6 : 65 (OCVML)
യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന* വാ. 54–60 കാണുക. നഗരങ്ങൾ അവർക്കു കൊടുത്തു.
1 ദിനവൃത്താന്തം 6 : 66 (OCVML)
ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്.
1 ദിനവൃത്താന്തം 6 : 67 (OCVML)
എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും യോശു. 21:21 കാണുക.
1 ദിനവൃത്താന്തം 6 : 68 (OCVML)
യോക്മെയാമും ബേത്-ഹോരോനും
1 ദിനവൃത്താന്തം 6 : 69 (OCVML)
അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി.
1 ദിനവൃത്താന്തം 6 : 70 (OCVML)
ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
1 ദിനവൃത്താന്തം 6 : 71 (OCVML)
ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു: മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് ബാശാനിലെ ഗോലാനും അസ്തരോത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1 ദിനവൃത്താന്തം 6 : 72 (OCVML)
യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും
1 ദിനവൃത്താന്തം 6 : 73 (OCVML)
രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1 ദിനവൃത്താന്തം 6 : 74 (OCVML)
ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും
1 ദിനവൃത്താന്തം 6 : 75 (OCVML)
ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1 ദിനവൃത്താന്തം 6 : 76 (OCVML)
നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1 ദിനവൃത്താന്തം 6 : 77 (OCVML)
മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു: സെബൂലൂൻഗോത്രത്തിൽനിന്ന് യോക്നയീമും കരാത്തും യോശു. 21:34 കാണുക. മൂ.ഭാ. യോക്നയീമും കരാത്തും കാണുന്നില്ല. രിമ്മോനോവും താബോരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1 ദിനവൃത്താന്തം 6 : 78 (OCVML)
യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും
1 ദിനവൃത്താന്തം 6 : 79 (OCVML)
കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1 ദിനവൃത്താന്തം 6 : 80 (OCVML)
ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും
1 ദിനവൃത്താന്തം 6 : 81 (OCVML)
ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81